ഓണാഘോഷത്തോടനുബന്ധിച്ചാണ് ജനകീയ ലേലം നടത്തിയത്. സംഘാടകര്‍ക്ക് സൗജന്യമായി ലഭിച്ച മത്തങ്ങയാണ് വന്‍ തുകയ്‌ക്ക് വിറ്റുപോയത്. അഞ്ച് കിലോ ഭാരമുള്ള മത്തങ്ങയാണ് ചെമ്മണ്ണാറിലെ യുവാക്കള്‍ സ്വന്തമാക്കിയത്.
ജനങ്ങള്‍ വാശിയോടെ പങ്കെടുത്ത ലേലത്തില്‍ മത്തങ്ങയുടെ വില റോക്കറ്റ് പോലെ കുതിച്ചുരുകയായിരുന്നു.വില കേട്ട് സംഘാടകരും അന്തം വിട്ടു. ലേല ലഹരിക്കിടയില്‍ മഴ തടസ്സം സൃഷ്ടിച്ചെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. പൊന്നും വിലയ്‌ക്ക് സ്വന്തമാക്കിയ മത്തങ്ങയുമായി നൃത്തം ചെയ്താണ് യുവാക്കള്‍ വീടുകളിലേക്ക് മടങ്ങിയത്.
ആട്ടം കോഴിയും വാഴകുലയും വന്‍ തുകയ്‌ക്ക് ലേലത്തില്‍ വിറ്റു പോകാറുണ്ടെങ്കിലും മത്തങ്ങ ആദ്യമായാണ് ഭീമമായ തുകയ്‌ക്ക് വിറ്റു പോയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.