21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഭക്ഷ്യ വസ്തുക്കളുടെ വില വർധന രാജ്യത്തിന് കനത്ത പ്രഹരം; ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും പണപ്പെരുപ്പം കുതിച്ചുയരുന്നു; രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഏഴ് ശതമാനമായി; ആർബിഐ വായ്പ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് സൂചന; ആശങ്കയോടെ സാധാരണക്കാർ
Kerala

ഭക്ഷ്യ വസ്തുക്കളുടെ വില വർധന രാജ്യത്തിന് കനത്ത പ്രഹരം; ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും പണപ്പെരുപ്പം കുതിച്ചുയരുന്നു; രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഏഴ് ശതമാനമായി; ആർബിഐ വായ്പ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് സൂചന; ആശങ്കയോടെ സാധാരണക്കാർ

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തിൽ ആർബിഐ വായ്പ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് സൂചന. ചില്ലറ പണപ്പെരുപ്പം ഏഴ് ശതമാനമായതോടെ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാൻ വരും മാസങ്ങളിൽ കൂടുതൽ പലിശനിരക്ക് ഉയർത്താൻ റിസർവ് ബാങ്ക് നിർബന്ധിതരായേക്കുമെന്നാണ് റിപ്പോർട്ട്.

തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം, ഭക്ഷ്യ വസ്തുക്കളുടെ വില വർധനയാണ് പണപ്പെരുപ്പം ഉയർത്തിയത്. ജൂലൈയിൽ രാജ്യത്തെ റീടൈൽ പണപ്പെരുപ്പം 6.71 ശതമാനം ആയിരുന്നു. അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച രണ്ട് മുതൽ ആറ് വരെ മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം ഉള്ളത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കണക്ക് പ്രകാരം ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 6.75 ശതമാനത്തിൽ നിന്ന് 2022 ഓഗസ്റ്റിൽ 7.62 ശതമാനമായി ഉയർന്നു. ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യ ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും ഓഗസ്റ്റിൽ പണപ്പെരുപ്പം ഏഴ് ശതമാനത്തിലെത്തിയതാണ് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കുന്നത്.

ആർബിഐ വായ്പ നിരക്കുകൾ ഉയർത്തിയാൽ സാധാരണ ജനങ്ങളുടെ നടുവൊടിക്കും. ഇപ്പോൾ തന്നെ ഉയർന്ന പലിശ നിരക്കാണ് എല്ലാ ബാങ്കുകളും വായ്പകൾക്ക് മുകളിൽ ഈടാക്കുന്നത്. അതേസമയം, വ്യാവസായിക ഉൽപ്പാദന സൂചിക കണക്കാക്കിയ വ്യാവസായിക വളർച്ച ജൂണിലെ 2.4 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 12.3 ശതമാനമായി ഇടിഞ്ഞു.

കഴിഞ്ഞ എംപിസി മീറ്റിങ്ങിൽ ആർബിഐ നിരക്കുകൾ 50 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. സെപ്റ്റംബർ 30നാണ് ആർബിഐയുടെ അടുത്ത നയ തീരുമാനം.നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ റീട്ടെയിൽ പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലാണ്.

അതേസമയം, റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ പുറത്തു വരുന്നതിന് മുന്നോടിയായി ഇന്ത്യൻ ഗവൺമെന്റ് ബോണ്ട് ആദായം ഇന്ന് നേരിയ തോതിൽ ഉയർന്നു. മുൻ സെഷനിലെ 7.1699 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ബോണ്ട് വരുമാനം 7.1811 ശതമാനം ആയി ഉയർന്നു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എസ്‌ബിഐക്ക് പിന്നാലെ വായ്പാ പലിശ ഉയർത്തി ആക്‌സിസ് ബാങ്കും. ബാങ്ക് ഓഫ് ബറോഡ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. ഇതോടെ കുറേ നാളായി മാറ്റമില്ലാതിരുന്ന വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരികയാണ്. വായ്പാ പലിശ ഉയരുന്നത് വിവിധ ലോണുകൾ ഉള്ളവർക്ക് പ്രഹരമാകും.

ആർബിഐ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയാൽ വീണ്ടും ബാങ്കുകൾ റിപോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് ഉയർത്തിയേക്കും. വിവിധ റീട്ടെയ്ൽ വായ്പകൾക്കും, സൂക്ഷ്മമ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പകൾക്കുമെല്ലാം നിരക്ക് വർധന തിരിച്ചടിയാകും.

ബാങ്കിന്റെ വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ഭവന വായ്പകൾ തുടങ്ങിയ ഉപഭോക്തൃ വായ്പകൾക്ക് ചെലവേറും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ 10 ബേസിസ് പോയിന്റുകളുടെ വർധനയാണ് വായ്പാ നിരക്കിൽ നേരത്തെ വരുത്തിയത്.

Related posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ‘അനർഹർക്ക്‌ സഹായം നൽകിയെന്ന്‌ പരാതിയില്ല’

Aswathi Kottiyoor

പുതുനിരയുമായി രണ്ടാമൂഴം: മന്ത്രിമാരുടെ വകുപ്പുകള്‍ ധാരണയായി……….

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox