24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അട്ടപ്പാടിയിൽ മൂന്നു വയസുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Kerala

അട്ടപ്പാടിയിൽ മൂന്നു വയസുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അട്ടപ്പാടിയിൽ തിരുവോണനാളിൽ മൂന്നു വയസുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഈ നായുടെ സാമ്പിൾ മൃഗസംരക്ഷണവകുപ്പിന്‍റെ പാലക്കാട്ടെ ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ ആകാശിനാണ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്തിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് പേവിഷബാധ പ്രതിരോധ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Related posts

യുവതി ഹോട്ടലില്‍ മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

Aswathi Kottiyoor

ചെലവ്‌ ചുരുക്കലില്ല ; വാർഷിക പദ്ധതി ലക്ഷ്യത്തിലെത്തും : ധനമന്ത്രി

Aswathi Kottiyoor

വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ പവർ കട്ട്‌ സാഹചര്യമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox