അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മധുവിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ പ്രതീകരിച്ചു.
തങ്ങൾക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് മധുവിന്‍റെ കുടുംബം ഗവർണറോട് പരാതിപ്പെട്ടു. ഇത് ദു:ഖകരമായ സംഭവമാണെന്നും ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഗവർണർ ഉറപ്പുനൽകി.
ആദിവാസി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ അട്ടപ്പാടിയിലെത്തിയത്. സർക്കാരുമായി ഭിന്നതയില്ലെന്നും ഗവർണർ പറഞ്ഞു. അട്ടപ്പാടിയിലെ പരിപാടി രണ്ടു മാസം മുൻപ് ഏറ്റതാണ്. സർക്കാരുമായി ഭിന്നതയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.