സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെ) അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
പിഎംജികെ സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവില്‍ രാജ്യത്താകെ 71 ലക്ഷം കുടുംബങ്ങളാണ് പിഎംജികെ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പിഎംജികെ പ്രകാരം കേരളത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 39 ലക്ഷത്തോളം പേര്‍ക്കാണ് അഞ്ചുകിലോ അരി വീതം അരി ലഭിക്കുന്നത്.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ 2020ല്‍ മൂന്ന് മാസത്തേക്ക് തുടങ്ങിയ പദ്ധതി ഇതിനോടകം പലതവണ നീട്ടി. കഴിഞ്ഞ നവംബറിലാണ് പദ്ധതി അവസാനമായി നീട്ടിയത്.
കോവിഡിന്‍റെ വ്യാപനം അയഞ്ഞതും സാമ്പത്തിക മേഖല ശക്തിപ്പെട്ടതും ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറില്‍ പദ്ധതി അവസാനിപ്പിക്കാന്‍ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം 2022 ജൂലൈ വരെ രാജ്യത്ത് 824 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് വിതരണം ചെയ്തത് .