ന്യൂഡൽഹി :ഉത്പാദനം കുറഞ്ഞതോടെ രാജ്യത്ത് അരവില വര്‍ധിക്കുമെന്ന് സൂചന. രാജ്യത്ത് അരി ഉത്പാദനത്തില്‍ 12 മില്യണ്‍ ടണ്ണിന്റെ കുറവാണ് ഈ സീസണില്‍ ഉള്ളത്. രാജ്യത്തെ നാല് മുഖ്യ അരി ഉല്‍പാദന സംസ്ഥാനങ്ങളില്‍ വിളവ് കുത്തനെ ഇടിഞ്ഞു. ഇത് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അരിസംഭരണം നടക്കുന്നത് താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ അരി വിലയില്‍ ഉണ്ടായത് 26ശതമാ്‌നത്തിന്റെ വര്‍ധനവാണ്.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അടക്കമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്.
സൗജന്യ അരിവിതരണ പദ്ധതി നിര്‍ത്തലാക്കരുതെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.