24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
Iritty

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

ഇരിട്ടി: ഇരിട്ടി – കൂട്ടുപുഴ റോഡിൽ കുന്നോത്ത് നിയന്ത്രണം വിട്ട കാറടിച്ച് ഇരുചക്രവാഹന യാത്രികന് പരിക്ക്. മുടയരഞ്ഞി സ്വദേശി അജയ് ടോമിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. കൂട്ടുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ ബസ്റ്റോപ്പിൽ ഇടിച്ചു കയറിയ ശേഷം ഇതിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടിയിൽ ഇടിച്ചശേഷം സമീപത്തെ മറ്റൊരു ബൈക്കും സോളാർ വിളക്കും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് വാഹനം നിന്നത്. ഈ സമയം ബസ്സ്റ്റോപ്പിൽ ഉണ്ടായിരുന്ന കേളൻപീടിക സ്വദേശി ബിബിൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ അജയ് യെ
ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും ഇതേ റോഡിൽ കിളിയന്തറയിൽ കാറപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

Related posts

പേരാവൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്മിതാ ജയമോഹൻ പത്രിക സമർപ്പിച്ചു…………

Aswathi Kottiyoor

നടുവനാട് നാട്ടുകൂട്ടായ്മ്മയുടെ ഓൾ കേരള വോളിബാൾ ടൂർണ്ണന്റെ നാളെ തുടങ്ങും

Aswathi Kottiyoor

ഉളിക്കലിലെ മുൻ ഹോട്ടൽ വ്യാപാരി ഇലഞ്ഞിമറ്റത്തിൽ ബിജു അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox