24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൽകിയ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും; വാദം കേൾക്കുന്നത് രണ്ട് വർഷത്തിന് ശേഷം; കേരള സർക്കാരിന്റെ ഹർജി പരിഗണിക്കില്ല
Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൽകിയ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും; വാദം കേൾക്കുന്നത് രണ്ട് വർഷത്തിന് ശേഷം; കേരള സർക്കാരിന്റെ ഹർജി പരിഗണിക്കില്ല

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൽകിയ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

റിട്ട് ഹർജികളിൽ 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഹർജികളിൽ പിന്നീട് വാദം കേൾക്കൽ നടന്നിരുന്നില്ല. കേന്ദ്രം കോടതിയിൽ ശക്തമായി എതിർത്തതിനാൽ നിയമം സ്റ്റേ ചെയ്തിരുന്നില്ല. രണ്ട് വർഷങ്ങൾക്കു ശേഷമാണ് ഹർജികൾ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവരുൾപ്പെടെ അടക്കമുള്ളവർ നൽകിയ 143 ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തത്.

Related posts

കാട്ടാനകളെ തുരത്താൻ ചീങ്കണ്ണിപ്പുഴയിൽ തൂക്കുവേലി

Aswathi Kottiyoor

8 ജി​ല്ല​ക​ൾ​ക്ക് 4.75 കോ​ടി അടിയന്തര സഹായം

Aswathi Kottiyoor

കരിന്തളം-വയനാട് 400 കെ. വി. വൈദ്യുതലൈൻ; സർവകക്ഷി യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox