24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പൂച്ചക്കുട്ടി കടുവക്കുഞ്ഞായി, വാട്ട്സ്ആപ്പിലൂടെ പരസ്യം, ഒന്നിന് വില 25 ലക്ഷം; വിരുതന്‍ പിടിയില്‍
Kerala

പൂച്ചക്കുട്ടി കടുവക്കുഞ്ഞായി, വാട്ട്സ്ആപ്പിലൂടെ പരസ്യം, ഒന്നിന് വില 25 ലക്ഷം; വിരുതന്‍ പിടിയില്‍

പൂച്ചക്കുട്ടികളെ നിറമടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന് പറഞ്ഞ് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലാണു സംഭവം.
വാട്ട്സ്ആപ്പിലൂടെയാണ് ഇയാള്‍ കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞ് ഒന്നിന് 25 ലക്ഷം രൂപയാണ് വിലവരുമെന്നാണ് പരസ്യത്തില്‍ നല്‍കിയത്. ആവശ്യക്കാര്‍ പണം നല്‍കിയാല്‍ പത്ത് ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. വിവരമറിഞ്ഞ വനംവകുപ്പ് പാര്‍ഥിപനെ പിടികൂടുകയായിരുന്നു.
മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് സ്റ്റീല്‍ പാത്രത്തില്‍ ഭക്ഷണം നല്‍കുന്ന ഫോട്ടോ സഹിതമായിരുന്നു പാര്‍ഥിപന്റെ പരസ്യം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ പാര്‍ഥിപന്‍ ഒളിവില്‍ പോയി. വനംവകുപ്പ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്ന് പാര്‍ഥിപനെ പിടികൂടുകയായിരുന്നു.
ആവശ്യക്കാര്‍ക്ക് പൂച്ച കുട്ടികളെ പെയിന്റ് അടിച്ച് നല്‍കാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കി. അമ്പത്തൂരിലുളള സുഹൃത്ത് അയച്ചുകൊടുത്ത കടുവക്കുഞ്ഞുങ്ങളുടെ ചിത്രമാണ് തട്ടിപ്പിനായി ഇയാള്‍ ഉപയോഗിച്ചതെന്നാണ് വിവരം.

Related posts

ഹരിത കര്‍മസേനക്ക് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നു; താക്കോല്‍ദാനവും ഫ്ളാഗ് ഓഫും 23 ന്

Aswathi Kottiyoor

മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

Aswathi Kottiyoor

കോ​​​വി​​​ഡ് മു​​​ക്ത​​​രു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്

Aswathi Kottiyoor
WordPress Image Lightbox