ഒല്ലൂര്‍: ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. ചെറുകുന്ന് ഐക്യനഗര്‍ കുന്നത്തുവളപ്പില്‍ സന്തോഷിന്റെ മകന്‍ അഭിനവ് കൃഷ്ണ(കിച്ചു-19)യാണ് മരിച്ചത്. കടയില്‍നിന്ന് കേക്ക് വാങ്ങി സ്‌കൂട്ടറില്‍വെച്ച് പുറപ്പെടുന്നതിനുമുമ്പ് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു,
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പുത്തൂര്‍ വെട്ടുകാട് ആശാദീപം ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച വെളുപ്പിന് മരിച്ചു. സ്‌കൂട്ടറിലിടിച്ച വാന്‍ നിര്‍ത്താതെ പോയി. പിന്നീട് നാട്ടുകാരിലൊരാള്‍ പിന്തുടര്‍ന്ന് മാന്ദാമംഗലത്തുവെച്ച് വാഹനം തടഞ്ഞ് ഡ്രൈവറെ പിടികൂടി സംഭവസ്ഥലത്ത് എത്തിച്ചു.എന്നാല്‍, ഇവിടെനിന്ന് ഒരു റിട്ട. എക്‌സൈസ് ജീവനക്കാരന്‍ ഡ്രൈവറെ സ്വന്തം കാറില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. പോലീസില്‍ ഹാജരാക്കാതെ ഡ്രൈവറെ രക്ഷപ്പെടുത്തിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വാന്‍ ഡ്രൈവര്‍ മാന്ദാമംഗലം സ്വദേശി ഹരീഷിനെ പിന്നീട് ഒല്ലൂര്‍ പോലീസ് പിടികൂടി. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
പ്ലസ്ടു കഴിഞ്ഞ അഭിനവ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ മറൈന്‍ എന്‍ജിനീയറിങ്ങിന് പ്രവേശനം നേടിയിട്ടുണ്ട്.പുത്തൂരില്‍ സുപ്രീം ഡ്രൈവിങ് സ്‌കൂള്‍ ഉടമയാണ് അച്ഛന്‍ സന്തോഷ്. അമ്മ: സ്മിത. സഹോദരി: സ്മിഷ ലക്ഷ്മി ഒറ്റപ്പാലം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ്.
previous post