28.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഇന്ന് വൈകുന്നേരം 8 മണി വരെ ഓണക്കിറ്റ് വിതരണം ചെയ്യും
Kerala Thiruvanandapuram

ഇന്ന് വൈകുന്നേരം 8 മണി വരെ ഓണക്കിറ്റ് വിതരണം ചെയ്യും

തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം സുഗമമായി നടന്ന് വരുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് കിറ്റ് വിതരണം അവസാനിപ്പിക്കും. ഇതുവരെ 84,01,328 ലക്ഷം കിറ്റുകള്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. AAY വിഭാഗത്തില്‍‍ 96.96 ശതമാനവും PHH വിഭാഗത്തില്‍ 97.56 ശതമാനവും NPS വിഭാഗത്തില്‍ 91.69 ശതമാനവും NPNS വിഭാഗത്തില്‍ 80.45 ശതമാനം കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി.

ആകെ 90.81 ശതമാനം കാര്‍ഡുടമകള്‍ കിറ്റ് കൈപ്പറ്റി.കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. പോര്‍ട്ടബിലിറ്റി സംവിധാനം കഴിഞ്ഞ 4-ാം തിയതി മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ചില കടകളിലേയ്ക്ക് കൂടുതല്‍ കാര്‍ഡുടമകള്‍ എത്തിച്ചേരുന്നതിനാല്‍ കിറ്റുകള്‍ തീര്‍ന്ന് പോകുന്നത് സ്വാഭാവികമാണ്. അത്തരം എ.ആര്‍.ഡി കള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് കിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 8 മണിവരെ കിറ്റിനായി എത്തുന്ന എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കുന്നതിനുള്ള സംവിധാനം സജ്ജമാണ്. കിറ്റ് വിതരണം ഇന്ന് വൈകുന്നേരം 8 മണിവരെ ആയിരിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് ഉത്സവബത്ത നല്‍കുന്നതിനുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചുവെന്നും മന്ത്രി വ്യക്തമാക്കി

Related posts

രഹസ്യമായി മൊബൈൽ കടത്തിയാലും ഇനി ജയിലിൽനിന്ന് വിളിയില്ല; 1 കോടിയുടെ ‘പൂട്ട്’.

Aswathi Kottiyoor

മൂന്നാം തരംഗത്തെ നേരിടാന്‍ ഇനിയെന്ത്? നിര്‍ണായക യോഗം ഇന്ന്

Aswathi Kottiyoor

ബിഹാര്‍ ട്രെയിന്‍ അപകടം: കാരണം പാളത്തിലെ കേടുപാടെന്ന്‌ റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox