26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെ ഫോൺ സജ്ജം ; 8000 ഓഫീസിൽ കണക്ഷൻ നടപടികളായി , 4000 കുടുംബത്തിന് ഉടൻ നൽകും
Kerala

കെ ഫോൺ സജ്ജം ; 8000 ഓഫീസിൽ കണക്ഷൻ നടപടികളായി , 4000 കുടുംബത്തിന് ഉടൻ നൽകും

കേരളത്തിൽ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പുവരുത്താനും സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കെ–- ഫോൺ (കേരള ഫൈബർ ഒപ്റ്റിക്‌ നെറ്റ്‌വർക്‌) ഉദ്ഘാടനത്തിന്‌ സജ്ജമായി. ‘ഒരു നിയോജകമണ്ഡലത്തിൽ നൂറ്‌ പാവപ്പെട്ട വീട്‌’ പദ്ധതിയിൽ 4000 കുടുംബത്തിന്‌ ഇപ്പോൾ കണക്‌ഷൻ നൽകും. ആകെ 14,000 വീട്ടിലാണ്‌ എത്തുക. അർഹരായ കുടുംബങ്ങളുടെ പട്ടിക 20നു മുമ്പ്‌ തദ്ദേശ സ്ഥാപനങ്ങൾ കെ–- ഫോണിന്‌ കൈമാറും.

സർക്കാർ ഓഫീസുകളിൽ ഇൻസ്റ്റലേഷൻ നേരത്തേ കഴിഞ്ഞു. 8000 ഓഫീസിൽ കണക്‌ഷൻ നടപടിയായി. ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി വൺ ലൈസൻസും ഇന്റർനെറ്റ്‌ സർവീസ്‌ പ്രൊവൈഡിങ്‌ ലൈസൻസും കേന്ദ്ര സർക്കാർ അനുവദിച്ചു. പദ്ധതിയുടെ 83 ശതമാനം നിർമാണം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ അറിയിച്ചിരുന്നു. ധനസമ്പാദനം സംബന്ധിച്ചും സേവനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കാനും സെക്രട്ടറിതല സമിതി രൂപീകരിച്ചു. പദ്ധതിക്ക്‌ 476.41 കോടി രൂപ ചെലവഴിച്ചു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ്‌ നടത്തിപ്പുചുമതല.

Related posts

സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ്‌ സർക്കാർ നിലപാട്‌: മന്ത്രി സജി ചെറിയാൻ .

Aswathi Kottiyoor

ഗതാഗതക്കുരുക്കില്‍ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോള്‍ ആ മൂന്നു പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട്

Aswathi Kottiyoor

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി കൂടി വരുന്നു

Aswathi Kottiyoor
WordPress Image Lightbox