കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഈ മാസം 20 മുതല്‍ 25 വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. 20ന് പകല്‍ മൂന്നിന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ പ്രസാധകരെല്ലാം അണിനിരക്കുന്ന മേളയില്‍ 140 സ്റ്റാളുകളിലായി പുസ്തക പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാകും.
ഗ്രന്ഥശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമൊപ്പം പൊതുജനങ്ങള്‍ക്കും ഇളവുകളോടെ പുസ്തകം വാങ്ങാം. സാഹിത്യ അക്കാഡമി അവാര്‍ഡു ജേതാക്കള്‍ക്കുള്ള അനുമോദനം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, വനിതാ സംഗമം, ബാലവേദി ചിത്രകാര സംഗമം തുടങ്ങി വിവിധ അനുബന്ധ പരിപാടികളുണ്ടാകും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും.
പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ.രമേശ് കുമാര്‍, ജില്ലാ സെക്രട്ടറി പി.കെ. വിജയന്‍, വി.കെ.പ്രകാശിനി, ടി. പ്രകാശന്‍, വൈക്കത്ത് നാരായണന്‍, കെ.ശിവകുമാര്‍, പവിത്രന്‍ മൊകേരി, പി.ജനാര്‍ദനന്‍, കെ.ടി. ശശി, മനോജ് കുമാര്‍ പഴശ്ശി എന്നിവര്‍ സംസാരിച്ചു.