26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഉറപ്പാക്കി അല്ലലില്ലാത്ത ഓണം ; എല്ലാ കുടുംബത്തിലും സർക്കാരിന്റെ കരുതൽ
Kerala

ഉറപ്പാക്കി അല്ലലില്ലാത്ത ഓണം ; എല്ലാ കുടുംബത്തിലും സർക്കാരിന്റെ കരുതൽ

വീണ്ടും നിറപ്പകിട്ടാർന്ന ഓണത്തിനൊരുങ്ങി കേരളം. എല്ലാ കുടുംബത്തിലും സർക്കാരിന്റെ കരുതലെത്തിയ ഓണംകൂടിയാണ് ഇത്‌. ഓണച്ചന്തകൾ വിപണിയിലെ വിലക്കയറ്റത്തിന്‌ തടയിട്ടു. 1680 സഹകരണ ഓണച്ചന്തയും സപ്ലൈകോയുടെ 1630 ചില്ലറ വിൽപ്പന കേന്ദ്രവും തുറന്നിരുന്നു. മാവേലി സ്‌റ്റോറും സജീവമാണ്‌. 13 ഇനം സാധനത്തിന്‌ ഇവിടെ പകുതി വിലയാണ്‌. സബ്‌സിഡി ഇനങ്ങൾക്ക്‌ 30 ശതമാനംവരെ വിലക്കുറവുണ്ട്‌. മറ്റിനങ്ങൾക്ക്‌ 10 മുതൽ 40 ശതമാനംവരെയും.

ഹോർട്ടികോർപിന്റെ‌ 2010 പച്ചക്കറി, പഴം വിപണിയും പ്രവർത്തിച്ചു. 92 ലക്ഷം കുടുംബത്തിന്‌ ഓണക്കിറ്റ്‌ സർക്കാർ സൗജന്യമായി ഉറപ്പാക്കി. 890 സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനത്തിലായി 37,634 കിറ്റും എത്തിച്ചു. 119 ആദിവാസി ഊരിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ്‌ കിറ്റ്‌ നൽകിയത്‌.
സഹായം 
കിട്ടാത്തവരില്ല

സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷൻ 3200 രൂപവീതം 57.05 ലക്ഷം പേർക്ക്‌ വിതരണം ചെയ്‌തു. 1749.73 കോടി രൂപയാണ്‌ ഇതിന്‌ നീക്കിവച്ചത്‌. ക്ഷേമനിധി ബോർഡ്‌ 4,13,649 പേർക്ക്‌ പെൻഷൻ നൽകി. 1297 പേർക്ക്‌ സർക്കസ്‌ കലാകാര പെൻഷനും 190 പേർക്ക്‌ അവശ കായിക പെൻഷനും 2666 പേർക്ക്‌ കലാകാര പെൻഷനും ലഭിച്ചു. ആധാരമെഴുത്ത്‌, പകർപ്പെഴുത്ത്‌, സ്റ്റാമ്പ്‌ വെണ്ടർമാരുടെ ക്ഷേമനിധി അംഗങ്ങൾക്ക്‌ 4000 രൂപ ഉത്സവബത്ത കിട്ടി. 60 വയസ്സ്‌ കഴിഞ്ഞ പട്ടികവർഗ വിഭാഗത്തിലെ 60,602 പേർക്ക്‌ 1000 രൂപ ഓണസമ്മാനം ലഭിച്ചു. കടൽക്ഷോഭത്തിൽ വീട്‌ നഷ്ടപ്പെട്ട്‌ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക്‌ 5500 രൂപ നൽകി. ഇരു തൊഴിലുറപ്പിലുമായി 5.21 ലക്ഷം പേർക്ക്‌ 1000 രൂപവീതം 52.24 കോടി രൂപ ഉത്സവബത്ത നൽകി. 14,300 റേഷൻകട ഉടമകൾക്ക്‌ 1000 രൂപവീതം ലഭിച്ചു. പട്ടികജാതി, വർഗ വികസന വകുപ്പിലെ 1100 താൽക്കാലിക ജീവനക്കാർക്ക്‌‌ 1000 രൂപ പ്രത്യേക സഹായവും നൽകി.

ബോണസ് കൃത്യം കൈയിൽ , അധിക വരുമാനത്തിന്റെ പങ്ക്‌ തൊഴിലാളികൾക്കും
തൊഴിലാളികളുടെയും ജീവനക്കാരുടെയും ഓണം ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ മാതൃകാ ഇടപെടലുമായി സംസ്ഥാനസർക്കാർ. പൊതുമേഖലയിൽ കുറഞ്ഞത്‌ 8.33 ശതമാനം ബോണസ്‌ ഉറപ്പാക്കി. ഉൽപ്പാദനാധിഷ്ഠിത ബോണസ്‌ ഇത്തവണ പ്രത്യേകതയാണ്‌. ഉയർന്ന ഉൽപ്പാദന ക്ഷമത കൈവരിച്ച സ്ഥാപനങ്ങളുടെ അധിക വരുമാനത്തിന്റെ പങ്ക്‌ തൊഴിലാളിക്കും ലഭ്യമാക്കി.

കയർ മേഖലയിൽ 29.9 ശതമാനം ബോണസുണ്ട്‌. കശുവണ്ടി മേഖലയിൽ 20 ശതമാനവും. കുറഞ്ഞത്‌ 9500 രൂപ. പരമ്പരാഗത കയർ, മത്സ്യബന്ധന, കൈത്തറി, ഖാദി, ഈറ്റ–-പനമ്പ്‌–-കാട്ടുവള്ളി മേഖലയിൽ കുറഞ്ഞ ബോണസ്‌ 1250 രൂപ. ഒരുവർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിൽ 2000 രൂപവീതം എക്‌സ്‌ഗ്രേഷ്യയുണ്ട്‌. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌‌ ഇതിനുപുറമെ 20 കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഒരു ലിറ്റർ വെളിച്ചെണ്ണയും നൽകി.

13 ലക്ഷത്തിലധികമുള്ള സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും പെൻഷൻകാർക്കും ഓണം പ്രത്യേക സഹായമെത്തി. 4000 രൂപയാണ്‌ ബോണസ്‌. ഇതിന്‌ അർഹതയില്ലാത്തവർക്ക്‌ 2750 രൂപ പ്രത്യേക ഉത്സവബത്ത. ജീവനക്കാർക്കെല്ലാം ഓണം അഡ്വാൻസ്‌ 20,000 രൂപയാണ്‌‌. പാർട്‌ടൈം, കണ്ടിൻജന്റ് ഉൾപ്പെടെ മറ്റുജീവനക്കാർക്ക് 6000 രൂപയും. സർവീസ്, പങ്കാളിത്ത പെൻഷൻക്കാർക്ക്‌ പ്രത്യേക ഉത്സവബത്ത 1000 രൂപ ലഭിച്ചു. കരാർ, സ്കീം തൊഴിലാളികൾക്ക്‌ കഴിഞ്ഞവർഷത്തെനിരക്കിൽ ഉത്സവബത്തയുണ്ട്‌. കെഎസ്ആർടിസിക്ക്‌ അടിയന്തര സഹായമായി 50 കോടിയും പെൻഷൻ വിതരണത്തിന്‌ 145.63 കോടിയും അനുവദിച്ചു. സ്വകാര്യമേഖലയിലും തൊഴിലാളികളുടെ ഓണം ആനുകൂല്യങ്ങൾ ഉറപ്പാക്കാനായി.

Related posts

1000 കോടി നിക്ഷേപം, 5000 തൊഴിൽ ; കിൻഫ്രയിൽ 8 വമ്പൻ കമ്പനികൂടി

Aswathi Kottiyoor

ബി.ജെ.പി.ക്കെതിരേ പോസ്റ്റിട്ടു, കവി കെ. സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കി………

സിക്ക വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox