25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹയർ സെക്കൻഡറി (വൊക്കേഷണൽ) സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
Kerala

ഹയർ സെക്കൻഡറി (വൊക്കേഷണൽ) സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു.

First Suppl.Allotment Results എന്ന ലിങ്കിൽ അപേക്ഷാ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 14 വൈകുന്നേരം 4 മണി വരെ സ്‌കൂളിൽ പ്രവേശനം നേടാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താൽക്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥി സെപ്റ്റംബർ 14 വൈകുന്നേരം 4 മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ നടപടികളിൽ നിന്നും പുറത്താകുന്നതാണ്.

Related posts

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു………

Aswathi Kottiyoor

സം​​സ്ഥാ​​ന സ്കൂ​​ൾ ശാ​​സ്ത്രോ​​ത്സ​​വം; ആ​ദ്യ​ദി​നം പാ​ല​ക്കാ​ട് മു​ന്നി​ൽ

Aswathi Kottiyoor

പ്ലസ്‌ വൺ : ഇതുവരെ പ്രവേശനം നേടിയവർ 3,61,137 ; ഒഴിഞ്ഞുകിടക്കുന്ന സീറ്റ്‌ 64,290

Aswathi Kottiyoor
WordPress Image Lightbox