22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിരുവനന്തപുരത്തേക്ക്‌ കൂടുതൽ വിമാന സർവീസുകൾ ; വിമാനത്താവളത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്ന് വിമാനക്കമ്പനികൾ
Kerala

തിരുവനന്തപുരത്തേക്ക്‌ കൂടുതൽ വിമാന സർവീസുകൾ ; വിമാനത്താവളത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്ന് വിമാനക്കമ്പനികൾ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്ന് വിമാനക്കമ്പനികൾ. ആഭ്യന്തര വിദേശ കേന്ദ്രങ്ങളിൽനിന്ന്‌ തിരുവനന്തപുരത്തേക്കും തിരിച്ചും കൂടുതൽ വിമാന സർവീസുകൾ സജീവ പരിഗണനയിലാണെന്ന് മേധാവികൾ വ്യക്തമാക്കി. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ട്രിവാൻഡ്രം എയർ കണക്ടിവിറ്റി ഉച്ചകോടിയിലാണ് കമ്പനി മേധാവികൾ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിന്റെ സമഗ്ര വികസനരേഖ അദാനി എയർപോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ കെ ജെയിനും ചീഫ് എയർപോർട്ട് ഓഫീസർ പ്രഭാത് മഹാപാത്രയും ഉച്ചകോടിയിൽ അവതരിപ്പിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ്‌ എക്സ്പ്രസ്, ആകാശ് എയർ, വിസ്താര, എയർ ഏഷ്യാ, ഫ്ളൈദുബൈ, എയർ അറേബ്യ, ശ്രീലങ്കൻ എയർലൈൻസ്, വിയറ്റ് ജെറ്റ് തുടങ്ങി മുപ്പതോളം കമ്പനിയുടെ മേധാവികൾ പങ്കെടുത്തു.

Related posts

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം വൈകും

Aswathi Kottiyoor

ആരോഗ്യ മേഖലയിൽ യുഎസ് പങ്കാളിത്തം ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജുമായി യുഎസ് കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി

Aswathi Kottiyoor

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 56 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി; മൂ​ന്നു ദി​വ​സ​ത്തി​ന​കം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox