തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ഫയൽ അദാലത്തിൽ 27 അപേക്ഷകൾ തീർപ്പാക്കി. കെട്ടിട നിർമ്മാണ പെർമിറ്റും കെട്ടിട നമ്പറും സംബന്ധിച്ച് 36 പഞ്ചായത്തുകളിൽ നിന്നായി 203 ഫയലുകളാണ് പരിഗണിച്ചത്. 92 അപേക്ഷകളിൽ അപാകതകൾ പരിഹരിക്കുന്ന മുറക്ക് അനുമതി നൽകാൻ സെക്രട്ടറിമാർക്ക് നിർദേശം നൽകി. നാല് അപേക്ഷകൾ അദാലത്തു കമ്മറ്റി നേരിട്ട് പരിശോധിക്കും. 80 അപേക്ഷകൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കും.
previous post