24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണുവെട്ടിച്ച് മുങ്ങുന്ന തടവുകാരെ പിടികൂടാൻ ഡിജിറ്റൽ ലോക്ക് വാച്ച്
Kerala

കണ്ണുവെട്ടിച്ച് മുങ്ങുന്ന തടവുകാരെ പിടികൂടാൻ ഡിജിറ്റൽ ലോക്ക് വാച്ച്

ജയിൽ അധികൃതരെയും പൊലീസിനെയും വെട്ടിച്ചു കടന്നുകളയുന്ന തടവുകാരെ പൂട്ടാൻ പ്രത്യേക പദ്ധതിയുമായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ അധികൃതർ. തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റൽ ലോക്ക് വാച്ച് പദ്ധതിയുമായാണ് ഇവർ രംഗത്തുവന്നിരിക്കുന്നത്. ജയിൽവകുപ്പിന്റെ അനുമതിയോടെ ട്രയൽ റണ്ണിംഗ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയിൽ അധികൃതർ. ജയിൽ ചാടിയാൽ തടവുകാരന്റെ കൈയിൽ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രാവർത്തികമായാൽ ഇന്ത്യയിലെ ആദ്യ സംരംഭമായിരിക്കും ഇത്. മാതൃകാ പദ്ധതി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് ജയിൽ ഡി.ഐ.ജി എം.കെ വിനോദ്കുമാർ പറഞ്ഞു.എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാർ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്. തടവുകാർ പുറത്ത് പോകുമ്പോൾ കൈവിലങ്ങിന് പകരം വാച്ച് ധരിപ്പിക്കും. പരിധിക്ക് വെളിയിൽ പോയാൽ ട്രാക്കർ സിഗ്നൽ നൽകും. തടവുകാരന്റെ ജി.പി.എസ് വിവരങ്ങൾ ട്രാക്കർ നിരീക്ഷണത്തിൽ ലഭിക്കും. ചലനം നിരീക്ഷിക്കുന്നത് ലൊക്കേഷനിലൂടെയാണ്.കേരള പ്രിസൺ ട്രാക്കിങ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. ലോറ എന്ന വൈഡ് ഏരിയ നെറ്റ് വർക്ക് സങ്കേതമാണ് ഉപയോഗിക്കുന്നത്. 2.47 ലക്ഷം രൂപയാണ് ട്രയൽ റണ്ണിംഗിന്റെ അടങ്കൽ തുക. പദ്ധതി ആഭ്യന്തരവകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും അനുമതി ലഭിച്ചാൽ ഉടൻ നടപ്പിലാക്കാനാണ് തീരുമാനം. കണ്ണൂരിൽ റിമാൻഡ് തടവുകാർ കോടതിയിൽ ഹാജരാക്കുമ്പോഴും ജയിലിനുള്ളിൽ നിന്നും തടവുചാടി പോകുന്നത് പൂർണമായും ഒഴിവാക്കാനുമാണ് ആധുനിക സാങ്കേതികവിദ്യയോടെ പദ്ധതി നടപ്പിലാക്കുന്നത്.പ്രത്യേക താക്കോൽലോഹം കൊണ്ട് നിർമ്മിച്ച വാച്ച് പ്രത്യേക താക്കോൽ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക. തടവുകാരെ പുറത്ത് കൊണ്ടുപോകുമ്പോൾ രക്ഷപ്പെടാനോ ഉദ്യോഗസ്ഥരെ ആക്രമിക്കാനോ ശ്രമിച്ചാൽ ജയിലിനുള്ളിലെ സിസ്റ്റത്തിൽ ആ നിമിഷം അറിയും. പേര്, ജയിൽ നമ്പർ, ലൊക്കേഷൻ മാപ്പ്, ബാറ്ററിനില, ഹൃദയസ്ഫന്ദനം എന്നീ വിവരങ്ങൾ ഡേറ്റയിലുണ്ട്. മുഖം വെച്ച് ലോക്ക് ചെയ്യുന്ന സംവിധാനവും വാച്ചിലുണ്ടാകും.

Related posts

വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ ഒരുക്കുന്നു

Aswathi Kottiyoor

കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി

Aswathi Kottiyoor

സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന് മ​ത​വേ​ഷം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox