തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ മേഖലാ കൗണ്‍സിലില്‍ സഹകരണ ഫെഡറലിസം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമവര്‍ത്തിപ്പട്ടികയിലുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുംമുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായഭിന്നത കുറയ്ക്കാനും സമവായമുണ്ടാക്കാനും കഴിയും. തീരശോഷണം, റെയില്‍വേ, വിമാനത്താവള നവീകരണം തുടങ്ങിയവയിലും മുഖ്യമന്ത്രി കേന്ദ്ര ഇടപെടല്‍ തേടി. തലശ്ശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പ്പാത വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി പ്രത്യേക ചര്‍ച്ചയും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്രാപ്രദേശ് ധനമന്ത്രി ബഗ്ഗ്‌റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്‌മൂദ് തുടങ്ങിയവരും പങ്കെടുത്തു.
previous post