*
കൊല്ലം: ഏരൂര്‍ വിളക്കുപാറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.വിളക്കുപാറ ദര്‍ഭപ്പണ ശരണ്യാലയത്തില്‍ മോഹനനാ(60)ണ് ആറുമാസത്തിനുശേഷം പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26-ന് വൈകീട്ടാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനിടെ കഴുത്തുഞെരിച്ചുള്ള കൊലപാതകമെന്നായിരുന്നു കണ്ടെത്തല്‍. കഴുത്തിലെ എല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും വയറ്റിലും ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.പുനലൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസികളായ നൂറോളം പേരെ പോലീസ് ചോദ്യംചെയ്തിരുന്നു.ഇതില്‍ ചിലരെ കസ്റ്റഡിയിലെടുത്തും ചോദ്യംചെയ്തു. 15 പേരെ ഡി.എന്‍.എ. പരിശോധനയ്ക്കും വിധേയമാക്കി. പരിശോധനാഫലത്തില്‍ മോഹനന്റെ ഡി.എന്‍.എ.യുമായി സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ പിടിയിലായ മോഹനനെയും മൂന്നുതവണ ചോദ്യംചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെ നിരന്തരമുള്ള നിരീക്ഷണവും മദ്യപിച്ചശേഷമുള്ള മോഹനന്റെ സംസാരവുമാണ് മോഹനനാണ് കൊലപാതകം നടത്തിയതെന്നു കണ്ടെത്താന്‍ പോലീസിനു സഹായകമായത്.കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു വീണ്ടും ചോദ്യംചെയ്തതോടെ മോഹനന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചു ശനിയാഴ്ച തെളിവെടുപ്പ് നടത്തി.അടുക്കളവഴി വീട്ടിനുള്ളില്‍ കടന്നതും കൊലപാതകം നടത്തിയ രീതിയും പ്രതി പോലീസിനു കാണിച്ചുകൊടുത്തു.
റൂറല്‍ പോലീസ് മേധാവി കെ.ബി.രവി, ഡിവൈ.എസ്.പി. ബി.വിനോദ്, ഏരൂര്‍ എസ്.എച്ച്.ഒ. എം.ജി.വിനോദ്, എസ്.ഐ. ശരലാല്‍, എസ്.സി.പി.ഒ. ദീപക്, സി.പി.ഒ. ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. തെളിവുകള്‍ ശേഖരിച്ച് പ്രതിയിലേക്കെത്തിയ അന്വേഷണസംഘത്തെ അഭിനന്ദിക്കുന്നതായി റൂറല്‍ പോലീസ് മേധാവി പറഞ്ഞു.