22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓണം വാരാഘോഷത്തിന്‌ ചൊവ്വാഴ്‌ച തുടക്കം ; 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ
Kerala

ഓണം വാരാഘോഷത്തിന്‌ ചൊവ്വാഴ്‌ച തുടക്കം ; 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ

ഈ വർഷത്തെ ഓണം വാരാഘോഷത്തിന്‌ ചൊവ്വാഴ്‌ച തുടക്കമാകും. 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ നടക്കുമെന്ന്‌ മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനതല ഉദ്‌ഘാടനം ചൊവ്വ വൈകിട്ട്‌ ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന്‌ കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം അരങ്ങേറും. ചലച്ചിത്ര താരങ്ങളായ അപർണ ബാലമുരളി, ദുൽഖർ സൽമാൻ എന്നിവർ മുഖ്യാതിഥികളാകും. കൈരളി ടിവിയുടെ ആഭിമുഖ്യത്തിൽ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവർ നയിക്കുന്ന ഗാനമേളയുമുണ്ടാകും.

തിരുവനന്തപുരം നഗരത്തിൽ കവടിയാർമുതൽ കിഴക്കേകോട്ടവരെയും വെള്ളയമ്പലംമുതൽ ശാസ്തമംഗലംവരെയും കോവളത്തും ദീപാലങ്കാരമുണ്ടാകും.
32 വേദിയിലാണ്‌ ഇത്തവണ ഓണാഘോഷം. കോവളം ക്രാഫ്റ്റ് വില്ലേജ്‌, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവ പുതിയ വേദികളാണ്‌. ഏഴ് ദിവസത്തെ പരിപാടികളിൽ എണ്ണായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഊഞ്ഞാലുകൾ ഒരുക്കും. പൊതുജനങ്ങൾക്കായി അത്തപ്പൂക്കള മത്സരവും തിരുവാതിര മത്സരവും സംഘടിപ്പിക്കും.
12ന്‌വൈകിട്ട്‌ വെള്ളയമ്പലംമുതൽ കിഴക്കേകോട്ടവരെ വർണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന്‌ സമാപനമാകും. കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും.

Related posts

പാത ഇരട്ടിപ്പിക്കൽ; പരശുറാമും ജനശതാബ്‌ദിയും റദ്ദാക്കി, യാത്രാക്ലേശം രൂക്ഷമാകും

Aswathi Kottiyoor

തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ ഉന്നത യോഗം തീരുമാനിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox