22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഷൈ​ല​ജ ടീ​ച്ച​ർ അ​വാ​ർ​ഡ് നി​ര​സി​ച്ചു; സി​പി​എ​മ്മി​ൽ മ​ഗ്സ​സെ വി​വാ​ദം
Kerala

ഷൈ​ല​ജ ടീ​ച്ച​ർ അ​വാ​ർ​ഡ് നി​ര​സി​ച്ചു; സി​പി​എ​മ്മി​ൽ മ​ഗ്സ​സെ വി​വാ​ദം

മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടും നി​ര​സി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സി​പി​എ​മ്മി​ന്‍റെ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​വാ​ര്‍​ഡ് നി​ര​സി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ദി ​ന്യൂ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്ര​മാ​ണ് വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കെ.​കെ. ഷൈ​ല​ജ​യ്ക്ക് അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത്. അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഷൈ​ല​ജ ടീ​ച്ച​ര്‍ സം​ഘാ​ട​ക സ​മി​തി​യെ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് നി​പ, കോ​വി​ഡ് 19 പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മു​ന്നി​ൽ നി​ന്ന് ഫ​ല​പ്ര​ദ​മാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ലെ പ്ര​തി​ബ​ദ്ധ​യ്ക്കും സേ​വ​ന​ത്തി​നു​മാ​ണ് ര​മ​ൺ മ​ഗ്‌​സ​സെ അ​വാ​ർ​ഡ് ഫൗ​ണ്ടേ​ഷ​ൻ ശൈ​ല​ജ​യെ തേ​ടി‌​യെ​ത്തി​യ​ത്.

ഷൈ​ല​ജ​യെ അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യം ജൂ​ലൈ മാ​സ​ത്തി​ൽ ത​ന്നെ ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു. പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യി​ച്ചു കൊ​ണ്ട് മു​ൻ മ​ന്ത്രി​ക്ക് അ​യ​ച്ച ഇ ​മെ​യി​ലി​ൽ, അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​നും ഫൗ​ണ്ടേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ അ​വ​ർ ഇ​ക്കാ​ര്യം പാ​ർ​ട്ടി​യെ അ​റി​യി​ച്ചു. പി​ന്നീ​ട് വി​ഷ​യം പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച​യും ചെ​യ്തു. പി​ന്നാ​ലെ​യാ​ണ് അ​വാ​ർ​ഡ് സ്വീ​ക​രി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

അ​വാ​ർ​ഡി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച നേ​തൃ​ത്വം, അ​ത് സ്വീ​ക​രി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി എ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച ക​ട​മ മാ​ത്ര​മാ​ണ് ഷൈ​ല​ജ നി​ർ​വ​ഹി​ച്ച​ത് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

നി​പ, കോ​വി​ഡ് മ​ഹാ​മാ​രി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ഒ​രു കൂ​ട്ടാ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ വ്യ​ക്തി​ഗ​ത മി​ക​വി​ന് ന​ൽ​കു​ന്ന അ​വാ​ർ​ഡ് സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. പി​ന്നാ​ലെ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച് ഷൈ​ല​ജ ഫൗ​ണ്ടേ​ഷ​ന് ക​ത്ത​യ​ച്ചു.

ഏ​ഷ്യ​യു​ടെ നോ​ബ​ൽ സ​മ്മാ​ന​മാ​യി പ​ര​ക്കെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന മ​ഗ്‌​സ​സെ അ​വാ​ർ​ഡ് അ​ന്ത​രി​ച്ച ഫി​ലി​പ്പൈ​ൻ​സ് ഭ​ര​ണാ​ധി​കാ​രി ആ​യി​രു​ന്ന ര​മ​ൺ മ​ഗ്‌​സ​സെ​യു​ടെ പേ​രി​ലു​ള്ള അ​ന്ത​ർ​ദേ​ശീ​യ ബ​ഹു​മ​തി​യാ​ണ്.

ക​മ്യൂ​ണി​സ്റ്റ് ഗ​റി​ല്ല​ക​ളെ അ​ടി​ച്ച​മ​ർ​ത്തി​യ ഫി​ലി​പ്പീ​ൻ​സ് ഭ​ര​ണാ​ധി​കാ​രി ആ​യി​രു​ന്നു മ​ഗ്‌​സ​സെ എ​ന്ന​തും അ​വാ​ർ​ഡ് നി​ര​സി​ക്കാ​നു​ള്ള മ​റ്റൊ​രു തീ​രു​മാ​ന​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​ത്ത​ര​മൊ​രു അ​വാ​ർ​ഡ് സ്വീ​ക​രി​ക്കു​ന്ന​ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നും സി​പി​എം വി​ല​യി​രു​ത്തു​ന്നു.

അ​വാ​ർ​ഡ് ഷൈ​ല​ജ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി വ​നി​ത​യാ​യി അ​വ​ർ മാ​റു​മാ​യി​രു​ന്നു.

Related posts

പേരാവൂര്‍, ഇരിട്ടി പോലീസ് സബ് ഡിവിഷനുകളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

സപ്ലൈകോ അരിവണ്ടി ഓടിത്തുടങ്ങി: സബ്‌സിഡി നിരക്കിൽ അരി പൊതുജനങ്ങളിലേക്ക്

Aswathi Kottiyoor

ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ടം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox