26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൂടുതൽ ഇളവുകൾ ; 66 പഞ്ചായത്ത്‌ സിആർഇസഡ്‌ രണ്ടിലേക്ക്‌
Kerala

കൂടുതൽ ഇളവുകൾ ; 66 പഞ്ചായത്ത്‌ സിആർഇസഡ്‌ രണ്ടിലേക്ക്‌

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുലഭിക്കുന്ന സിആർഇസഡ്‌ (തീര നിയന്ത്രണ മേഖല) രണ്ടിലേക്ക്‌ സംസ്ഥാനത്തെ 66 പഞ്ചായത്തിനെ മാറ്റാൻ ദേശീയ തീരമേഖല മാനേജ്‌മെന്റ്‌ അതോറിറ്റി തീരുമാനിച്ചു. സിആർഇസഡ്‌ മൂന്നിൽ ഉൾപ്പെടുന്ന 175 പഞ്ചായത്തിനെ രണ്ടിലേക്ക്‌ മാറ്റണമെന്ന്‌ സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്‌. ഇതിനായി ഇത്തരം പഞ്ചായത്തുകളെ നഗര സ്വഭാവമുള്ളതാക്കി വിജ്ഞാപനമിറക്കിയിരുന്നു. നഗരസഭകൾ, നഗര പഞ്ചായത്തുകൾ എന്നിവ മാത്രമേ സിആർഇസഡ്‌ രണ്ടിൽ വരികയുള്ളൂവെന്നാണ്‌ കേന്ദ്ര നിലപാട്‌. മൂന്നിൽനിന്ന്‌ രണ്ടിലേക്കു മാറുന്നതോടെ നിർമാണങ്ങൾക്കടക്കം കൂടുതൽ ഇളവ്‌ ലഭിക്കും. നിലവിലെ തറവിസ്തൃതി അനുസരിച്ചും ഉപയോഗത്തിൽ മാറ്റം വരുത്താതെയും അംഗീകാരമുള്ള നിർമിതികൾ പുനർനിർമിക്കാം. നിർമാണങ്ങൾക്ക്‌ അതോറിറ്റിയുടെ മാനദണ്ഡം പാലിക്കണം.

പഞ്ചായത്തുകൾ

കാസർകോട്‌: തൃക്കരിപ്പുർ, അജാനൂർ, പള്ളിക്കര, പുല്ലൂർ–- പെരിയ, ഉദുമ, ചെങ്കള, മൊഗ്രാൽ പുത്തൂർ.

കണ്ണൂർ: അഴീക്കോട്‌, ചിറക്കൽ, ന്യൂമാഹി, വളപട്ടണം, പാപ്പിനിശേരി, രാമന്തളി, ചെറുകുന്ന്‌, കല്യാശേരി, കണ്ണപുരം, മാട്ടൂൽ, ചൊക്ലി.

മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്‌, വാഴയൂർ.

കോഴിക്കോട്‌: അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്‌, ചോറോട്‌, എടച്ചേരി, ഏറാമല, ഫറോഖ്‌, കക്കോടി, കടലുണ്ടി, കൊട്ടൂർ, മാവൂർ, മൂടാടി, നടുവണ്ണൂർ, ഒളവണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ള്യേരി, പെരുമണ്ണ.

തൃശൂർ: പാവറട്ടി.

എറണാകുളം: എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, ചെല്ലാനം, കുമ്പളങ്ങി, ചേരാനല്ലൂർ, കുമ്പളം, വരാപ്പുഴ, മുളവുകാട്‌, കടമക്കുടി.

ആലപ്പുഴ: അമ്പലപ്പുഴ നോർത്ത്‌, അമ്പലപ്പുഴ സൗത്ത്‌.

തിരുവനന്തപുരം: ചിറയിൻകീഴ്‌, കടയ്‌ക്കാവൂർ, വക്കം, മംഗലപുരം, ചെങ്കൽ, കോട്ടുകാൽ, അണ്ടൂർക്കോണം, വെങ്ങാനൂര്‍.

Related posts

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില

Aswathi Kottiyoor

സംസ്ഥാനത്ത്‌ ഇ-വാഹനങ്ങളുടെ ഉപയോഗം 455 ശതമാനം വർധിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox