27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • *9ാം ക്ലാസുകാരൻ ജിഷ്ണുലാലിന്റെ മരണം കൊലപാതകം?; തെളിവായി വാട്സാപ് സന്ദേശം.*
Kerala

*9ാം ക്ലാസുകാരൻ ജിഷ്ണുലാലിന്റെ മരണം കൊലപാതകം?; തെളിവായി വാട്സാപ് സന്ദേശം.*


കൊല്ലം∙ നാലുവര്‍ഷം മുന്‍പ് കൊല്ലം പുനലൂരില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്നു സംശയം. പ്രതിയെന്നു സംശയിക്കുന്നയാള്‍ സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശമാണ് പുതിയ തെളിവായി പുറത്തുവന്നത്. കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം തുടരുകയാണ്. വെഞ്ചേമ്പ് മംഗലത്ത് പുത്തൻവീട്ടിൽ എസ്.അനിലാൽ ഗിരിജ ദമ്പതികളുടെ ഏകമകനായ ജിഷ്ണുലാലിനെ 2018 മാര്‍ച്ച് 24നാണ് വീട്ടില്‍നിന്നു നാല് കിലോമീറ്റര്‍ അകലെ കനാലില്‍ മരിച്ചതായി കണ്ടത്.

ഒന്‍പതാം ക്ലാസുകാരനായ മകനെ സഹപാഠികള്‍ കൊലപ്പെടുത്തിയതാണെന്നാണു മാതാപിതാക്കളുടെ ആരോപണം. ഇതിനു തെളിവായി ഇപ്പോള്‍ പുറത്തുവിട്ടത് വാട്സാപ് സന്ദേശമാണ്. പ്രതിയെന്നു സംശയിക്കുന്ന ഒരാള്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശമാണിതെന്നു ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ജിഷ്ണുവിനെ വീട്ടിലെത്തി മർദിച്ചു. മര്‍ദനത്തിനിടെ കമ്പിവടി ജിഷ്ണുവിന്റെ നെഞ്ചിൽ കൊണ്ടതായും പിന്നീട് ജിഷ്ണുവിനെ കനാലിൽ ഇട്ടതായുമാണു വാട്സാപ് സന്ദേശം. ‌

കരവാളൂരിലെ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകനുള്‍പ്പെടെ കേസില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഫോണ്‍ സന്ദേശത്തിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ജൂണ്‍ 29 മുതല്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Related posts

കോവിഡ്‌ കാലത്തും കേരളം ഒന്നാമത് ; നിതി ആയോ​ഗ് ആരോ​ഗ്യസൂചിക ; ഏറ്റവും പിന്നിൽ യുപിയും ബിഹാറും

Aswathi Kottiyoor

നോട്ട്‌ നിരോധനം: രാജ്യത്തിന്‌ മോഡി വരുത്തിയത്‌ 15 ലക്ഷം കോടിയുടെ നഷ്‌ടം: തോമസ്‌ ഐസക്‌

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യത.

Aswathi Kottiyoor
WordPress Image Lightbox