23.2 C
Iritty, IN
June 29, 2024
  • Home
  • Kerala
  • നിർമാണം പൂർത്തിയായെങ്കിലും മിനി വൈദ്യുതിഭവൻ തുറന്നില്ല
Kerala

നിർമാണം പൂർത്തിയായെങ്കിലും മിനി വൈദ്യുതിഭവൻ തുറന്നില്ല

ഇരിട്ടി : ഇരിട്ടിയിൽ മിനി വൈദ്യുതിഭവൻ കെട്ടിടം പണി പൂർത്തിയായി രണ്ട് മാസം പിന്നിട്ടിട്ടും അടഞ്ഞുതന്നെ കിടക്കുന്നു. പയഞ്ചേരിമുക്കിന് സമീപം തലശ്ശേരി-കുടക് അന്തസ്സംസഥാന പാതയ്ക്കഭിമുഖമായുള്ള 43 സെന്റ് സ്ഥലത്താണ് വൈദ്യുതിഭവൻ പണിതത്. ദീർഘകാലത്തെ ആവശ്യത്തിനൊടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 12-ന് മന്ത്രി എം.എം. മണിയാണ് ശിലാസ്ഥാപനം നടത്തിയത്.

വൈദ്യുതിഭവന് 2009-ൽ എൽ.ഡി.എഫ്. സർക്കാർ അനുമതി നൽകിയെങ്കിലും ഭൂമി ഔദ്യോഗികമായി കൈമാറാത്തതിനാൽ പണി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.

വാടകക്കെട്ടിടങ്ങളിൽ കെ.എസ്.ഇ.ബി.യുടെ ഓഫീസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വൈദ്യുതിഭവൻ വരുന്നതോടെ സെക്ഷൻ മുതൽ ഡിവിഷൻ വരെയുള്ള ഓഫീസുകൾ ഒരു കെട്ടിടത്തിലാവുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകും. ഇപ്പോൾ 22 സെന്റ് സ്ഥലത്താണ് മിനി വൈദ്യുതിഭവൻ നിർമിച്ചത്. ബാക്കി സ്ഥലം അടുത്ത ഘട്ടത്തിൽ സബ് സ്റ്റേഷൻ പണിക്കായി ഉപയോഗിക്കും. രണ്ട് നിലകളിലായി 5298 ചതുരശ്രയടിയുള്ള കെട്ടിടം 1.6 കോടി രൂപയ്ക്കാണ് നിർമാണം പൂർത്തിയാക്കിയത്.

നിർമാണം പൂർത്തിയാക്കിയിട്ടും ഓഫീസുകൾ വാടകക്കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്നതിൽ ജീവനക്കാർക്കും ജനങ്ങൾക്കും അമർഷമുണ്ട്.

Related posts

സെഞ്ച്വറിയടിച്ച്‌ ആനവണ്ടി വിനോദയാത്ര: വരുമാനം 75 ലക്ഷം, സഞ്ചാരികള്‍ 4500

Aswathi Kottiyoor

മധു വധക്കേസ്: വിധിപ്രസ്താവം തുടങ്ങി; ഒന്നാം പ്രതി ഹുസൈൻ കുറ്റക്കാരൻ. മണ്ണാർക്കാട് ∙ ദേശീയതലത്തിൽ ചർച്ചയായ അട്ടപ്പാടി മധു വധക്കേസിൽ വിധിപ്രസ്താവം ആരംഭിച്ചു. ഒന്നാം പ്രതി .താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ കുറ്റക്കാരൻ കോടതി വിധിച്ചു. കേസിലാകെ 16 പ്രതികളാണ് ഉള്ളത്.

Aswathi Kottiyoor

സൈബറാക്രമണ കേസുകള്‍ കൂടുന്നു;അന്വേഷിക്കാൻ സൈബർ ഡിവിഷനുമായി കേരള പൊലീസ്

Aswathi Kottiyoor
WordPress Image Lightbox