25.2 C
Iritty, IN
June 26, 2024
  • Home
  • Kerala
  • കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Kerala

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. സെപ്തംബര്‍ അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതില്‍നിന്ന് ഒരു ന്യൂനമര്‍ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നതായും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുള്ളത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപക മഴ സാധ്യത പ്രവചിക്കുന്നു. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related posts

ജെ.സി. ഡാനിയേൽ പുരസ്‌കാരവും ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും 23നു സമർപ്പിക്കും

Aswathi Kottiyoor

മ​ങ്കി​പോ​ക്സ്: ര​ണ്ട് പേ​ർ കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ

Aswathi Kottiyoor

3000 കെഎസ്‌ആർടിസി സിഎൻജിയിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox