27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ജില്ലാതല ഫയൽ അദാലത്ത്: 203 ഫയലുകൾ പരിഗണിച്ചു
Kerala

ജില്ലാതല ഫയൽ അദാലത്ത്: 203 ഫയലുകൾ പരിഗണിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല ഫയൽ അദാലത്തിൽ 36 പഞ്ചായത്തുകളിൽ നിന്നുള്ള 203 ഫയലുകൾ പരിഗണിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റും കെട്ടിട നമ്പറും സംബന്ധിച്ച പ്രശ്‌നങ്ങളാണ് അദാലത്തിൽ പരിഗണിച്ചത്. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന അദാലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസർ പി രവീന്ദ്രൻ, എൽ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി എം ജാൻസി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related posts

കോവിഡ് കേസുകളിലെ വർധന; പ്രധാനമന്ത്രിയുടെ നിർണായക യോഗം വ്യാഴാഴ്ച

Aswathi Kottiyoor

മുല്ലപ്പെരിയാറിൽ സുപ്രീം കോടതി: ‘ജലനിരപ്പ് എത്രവരെ?, നാളെ പറയണം’.

Aswathi Kottiyoor

രാ​ജ്യ​ത്ത് എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox