24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജലജീവൻ മിഷൻ ഉളിക്കൽ ഗ്രാമപഞ്ചായത്ത് അംഗണവാടി കുട്ടികൾക്കായുള്ള ബാഗ് വിതരണം ചെയ്തു.
Iritty

ജലജീവൻ മിഷൻ ഉളിക്കൽ ഗ്രാമപഞ്ചായത്ത് അംഗണവാടി കുട്ടികൾക്കായുള്ള ബാഗ് വിതരണം ചെയ്തു.


ഉളിക്കൽ : ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജീവൻ മിഷന്റെ സാമൂഹ്യ ശാക്തീകരണ പരിപാടിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്ക് ബാഗുകൾ വിതരണം ചെയ്തു. ജലജീവൻ മിഷൻ നിർവഹണസഹായ ഏജൻസിയായ ശ്രേയസിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു ബാഗുകളുടെ വിതരണം നടന്നത്. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സി. ഷാജി ബാഗുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ .വി. ഷാജു, ഇന്ദിര പുരുഷോത്തമൻ, മാത്യു ഐസക്, ഐ സി ഡി എസ് സൂപ്പർവൈസർ പ്രഭാവതി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. ബാലകൃഷ്ണൻ സ്വാഗതവും ജൽജീവൻ മിഷൻ ടീം ലീഡർ മാത്യു നന്ദിയും പറഞ്ഞു.

Related posts

കൂടലാട് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ന് തീ പിടിച്ചു…

Aswathi Kottiyoor

കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് എംഎസ്‌എഫ് പ്രവര്‍ത്തകന്‍ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox