23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓണാഘോഷത്തിനു മന്ത്രി അപ്പൂപ്പനെ കത്തയച്ച് ക്ഷണിച്ച് മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ രണ്ടാം ക്ലാസിലെ കുട്ടികൾ; എത്തുമെന്ന് ഉറപ്പു നൽകി മന്ത്രി വി.ശിവൻകുട്ടിയും.
Kerala

ഓണാഘോഷത്തിനു മന്ത്രി അപ്പൂപ്പനെ കത്തയച്ച് ക്ഷണിച്ച് മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ രണ്ടാം ക്ലാസിലെ കുട്ടികൾ; എത്തുമെന്ന് ഉറപ്പു നൽകി മന്ത്രി വി.ശിവൻകുട്ടിയും.

കഴിഞ്ഞ ദിവസമാണ് മന്ത്രി വി.ശിവൻകുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. ‘പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്. സുഖമാണോ?’ എന്നു തുടങ്ങുന്ന കത്ത് അയച്ചത് തിരുവനന്തപുരം മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ രണ്ടാം ക്ലാസിലെ 85 കുട്ടികൾ ചേർന്നാണ്. എല്ലാവർക്കും വേണ്ടി മീനാക്ഷിയാണ് കത്തെഴുതിയത്. ‘കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് ഓണസദ്യ എന്നാണ് ടീച്ചർ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാൻ മന്ത്രി അപ്പൂപ്പൻ വരുമോ? വരുമെന്ന് വിശ്വസിക്കുന്നു. എന്ന് രണ്ടാം ക്ലാസിലെ 85 കൂട്ടുകാർ’ എന്നതാണ് കത്തിന്റെ ഉള്ളടക്കം. കുഞ്ഞുങ്ങളുടെ ക്ഷണം സ്വീകരിച്ച് സ്കൂളിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ താൻ എത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ഈ ഓണക്കാലത്തെ ഏറ്റവും മധുരമായ സമ്മാനമാണ് ഈ ക്ഷണത്തിലൂടെ തനിക്കു ലഭിച്ചതെന്നും മന്ത്രി കുറിച്ചു.

Related posts

സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി .

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 64 ആ​യി

Aswathi Kottiyoor

കേരളത്തിന് 937 കോടിയുടെ ലോക ബാങ്ക് വായ്പ; തിരിച്ചടവ് കാലാവധി 14 വർഷം.

Aswathi Kottiyoor
WordPress Image Lightbox