25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓണക്കാല പാൽ പരിശോധനാ യഞ്ജം ഇന്ന് മുതൽ
Kerala

ഓണക്കാല പാൽ പരിശോധനാ യഞ്ജം ഇന്ന് മുതൽ

ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന യഞ്ജത്തിന് ശനിയാഴ്ച തുടക്കം. ഓണക്കാലത്ത് അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആര്യങ്കാവ്, കുമിളി, വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സെപ്റ്റംബർ മൂന്നു മുതൽ ഏഴുവരെ പാൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുവിപണിയിൽ വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ജില്ലകൾ കേന്ദ്രീകരിച്ച് ഇൻഫർമേഷൻ സെന്ററുകളും പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് പാൽ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം മനസിലാക്കുന്നതിനും സംശയനിവാരണം ചെയ്യുന്നതിനുമുള്ള സൗകര്യം ജില്ലാ ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ചെക്ക്‌പോസ്റ്റുകൾ സെപ്റ്റംബർ 3ന് രാവിലെ 8 മുതൽ സെപ്റ്റംബർ 7ന് രാവിലെ 8 വരെ 24 മണിക്കൂറും പ്രവർത്തിക്കുന്നതും ജില്ലാ ഇൻഫർമഷൻ കേന്ദ്രങ്ങൾ രാവിലെ 9 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തിക്കുന്നതുമാണ്. 7ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും.

Related posts

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സന്ദേശം വീടുകളിലേക്ക്‌

Aswathi Kottiyoor

താഴ്‌വാരത്തിലെ രാഘവന്‍ ഇനിയില്ല; നടന്‍ സലിം ഘൗസ് അന്തരിച്ചു

Aswathi Kottiyoor

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ല; വ്യവസ്ഥ ഒഴിവാക്കാം’

WordPress Image Lightbox