23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ-ഫോണ്‍ സൗജന്യ കണക്ഷന് എസ്സി, എസ്ടി സംവരണം
Kerala

കെ-ഫോണ്‍ സൗജന്യ കണക്ഷന് എസ്സി, എസ്ടി സംവരണം

സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതിയില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതില്‍ സംവരണം ഉറപ്പാക്കാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനവും സംവരണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ-ഫോണ്‍. ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ 100 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എന്ന തോതില്‍ 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ ഉറപ്പാക്കും.

30,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും. നേരത്തെ ഒരു നിയോജക മണ്ഡലത്തിലെ 100 നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനമായിരുന്നത്. പട്ടികജാതി വിഭാഗം ലഭ്യമല്ലെങ്കില്‍ പത്ത് ശതമാനം കൂടി പട്ടിക വര്‍ഗ വിഭാഗത്തിന് നല്‍കും. ഒപ്പം പട്ടിക വര്‍ഗ വിഭാഗമില്ലെങ്കില്‍ ആ മൂന്ന് ശതമാനം കൂടി അതേ നിയോജക മണ്ഡലത്തിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് നല്‍കും. മണ്ഡലത്തില്‍ രണ്ട് വിഭാഗം ഇല്ലെങ്കില്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും.

Related posts

കേരളം 2022 ; വികസനവിരുദ്ധ സമരങ്ങൾ, പ്രശ്‌നങ്ങളുണ്ടാക്കി ഗവർണർ, അഴിമതി നിറഞ്ഞ ബിജെപി

Aswathi Kottiyoor

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ –

Aswathi Kottiyoor

പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox