25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ന​ടു​ന്ന തെ​ങ്ങി​ൽ ഒ​രു വ​ർ​ഷം കി​ട്ടു​ന്ന​ത് 42 തേ​ങ്ങ മാ​ത്രം
Kerala

കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ന​ടു​ന്ന തെ​ങ്ങി​ൽ ഒ​രു വ​ർ​ഷം കി​ട്ടു​ന്ന​ത് 42 തേ​ങ്ങ മാ​ത്രം

തേ​​​ങ്ങ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ്പാ​​​ക്കി​​​യ കേ​​​ര​​​ഗ്രാ​​​മം പ​​​ദ്ധ​​​തി​​​യി​​​ലെ തെ​​​ങ്ങി​​​ൽ നി​​​ന്ന് ഒ​​​രു വ​​​ർ​​​ഷം ല​​​ഭി​​​ക്കു​​​ന്ന​​​ത് 42 തേ​​​ങ്ങ. ഒ​​​രു കു​​​ല​​​യി​​​ൽ നാ​​​ലു തേ​​​ങ്ങ തി​​​ക​​​ച്ചു കി​​​ട്ടു​​​ന്നി​​​ല്ല. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ചോ​​​ദി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ കൃ​​​ഷി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദാ​​​ണ് വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

കേ​​​ര​​​ഗ്രാ​​​മം പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ ര​​​ണ്ട​​​ര ഏ​​​ക്ക​​​റി​​​ലെ 250 തെ​​​ങ്ങി​​​ൽ നി​​​ന്ന് 10,739 തേ​​​ങ്ങ ല​​​ഭി​​​ച്ച​​​താ​​​യി കൃ​​​ഷി വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രു തെ​​​ങ്ങി​​​ൽ നി​​​ന്ന് 25 തേ​​​ങ്ങ​​​യാ​​​ണ് ശ​​​രാ​​​ശ​​​രി ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷം 12 പൂ​​​ങ്കു​​​ല വി​​​രി​​​യു​​​ന്പോ​​​ൾ ഓ​​​രു കു​​​ല​​​യി​​​ൽ ര​​​ണ്ടു തേ​​​ങ്ങ മാ​​​ത്രം കി​​​ട്ടു​​​ന്നു.​​​അ​​​തി​​​നാ​​​ൽ തേ​​​ങ്ങ ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടാ​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ഗ്രാ​​​മം പ​​​ദ്ധ​​​തി​​​ക്ക് കാ​​​ലി​​​ട​​​റു​​​ക​​​യാ​​​ണ്. തെ​​​ങ്ങു​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ധാ​​​ന രോ​​​ഗ​​​ബാ​​​ധ​​​യാ​​​യ കാ​​​റ്റു​​​വീ​​​ഴ്ച​​​യ്ക്കു കാ​​​ര​​​ണം ഫൈ​​​റ്റോ​​​പ്ലാ​​​സ്മ​​​യെ​​​ന്ന വാ​​​ലി​​​ല്ലാ​​​ത്ത ബാ​​​ക്ടീ​​​രി​​​യ ആ​​​ണ് . വേ​​​ര് അ​​​ഴു​​​ക​​​ലി​​​ൽ തു​​​ട​​​ങ്ങി വ​​​ർ​​​ഷ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ട​​​ശേ​​​ഷം മ​​​ണ്ട​​​യി​​​ൽ ല​​​ക്ഷ​​​ണം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു. ഇ​​​തി​​​ന​​​കം തേ​​​ങ്ങ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യു​​​ക​​​യോ നി​​​ല​​​യ്ക്കു​​​ക​​​യോ ചെ​​​യ്യും.

ഫൈ​​​റ്റോ​​​പ്ലാ​​​സ്മ ബാ​​​ധി​​​ക്കു​​​ന്ന തെ​​​ങ്ങി​​​ൽ 18 വ​​​ർ​​​ഷം ക​​​ഴി​​​യു​​​ന്പോ​​​ൾ മാ​​​ത്രം പ്ര​​​ത്യ​​​ക്ഷ ല​​​ക്ഷ​​​ണം കാ​​​ണാ​​​നാ​​​കൂ​​​വെ​​​ന്ന് കാ​​​യം​​​കു​​​ളം കേ​​​ന്ദ്ര തോ​​​ട്ട​​​വി​​​ള ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ശാ​​​സ്ത്ര​​​ജ്ഞ​​​ർ തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന​​​കം കാ​​​യ്ഫ​​​ലം കു​​​റ​​​യു​​​ക​​​യോ നി​​​ല​​​യ്ക്കു​​​ക​​​യോ ചെ​​​യ്യും.

രോ​​​ഗബാ​​​ധ​​​യു​​​ള്ള തെ​​​ങ്ങി​​​നു പ​​​ക​​​രം സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന തെ​​​ങ്ങി​​​ൻ​​​തൈ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് കേ​​​ര​​​ഗ്രാ​​​മം പ​​​ദ്ധ​​​തി. തൈ ​​​വി​​​ത​​​ര​​​ണം മു​​​ത​​​ൽ പാ​​​ളി​​​യ​​​തി​​​നാ​​​ൽ പ​​​ദ്ധ​​​തി​​​ത​​​ന്നെ പാ​​​ഴാ​​​കു​​​ക​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ കോ​​​ഴി​​​ക്കോ​​​ടു​​​വ​​​രെ കാ​​​റ്റു​​​വീ​​​ഴ്ച വ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

Related posts

സംസ്ഥാനത്ത് ചൂടേറുന്നു

Aswathi Kottiyoor

ഓപ്പറേഷൻ അജയ് : ആദ്യവിമാനത്തിൽ 7 മലയാളികൾ

Aswathi Kottiyoor

നാളെ അവസരങ്ങളുടെ ആകാശമാകും; വിദ്യാര്‍ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox