21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ചരക്ക് സേവന നികുതിയില്‍ വീണ്ടും നേട്ടം; ആഗസ്തിലും ജിഎസ്ടി‍ വരുമാനം 1.4 ലക്ഷം കോടി കവിഞ്ഞു; കേരളത്തിന്റെ വരുമാനത്തില്‍ 26 ശതമാനം വര്‍ധന
Kerala

ചരക്ക് സേവന നികുതിയില്‍ വീണ്ടും നേട്ടം; ആഗസ്തിലും ജിഎസ്ടി‍ വരുമാനം 1.4 ലക്ഷം കോടി കവിഞ്ഞു; കേരളത്തിന്റെ വരുമാനത്തില്‍ 26 ശതമാനം വര്‍ധന

ആഗസ്തിലും ചരക്ക് സേവന നികുതിയില്‍ വന്‍ നേട്ടം. 1,43,612 കോടി രൂപയാണ് ജിഎസ്ടി വരുമാനം. മുന്‍വര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 28 ശതമാനം വര്‍ധന. 2021 ആഗസ്തില്‍ 1,12,020 കോടിയായിരുന്നു വരുമാനം. തുടര്‍ച്ചയായി ആറ് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമാണ്.

1,43,612 കോടിയില്‍ 24,710 കോടി കേന്ദ്ര ജിഎസ്ടിയാണ്. 30,951 കോടി സംസ്ഥാന ജിഎസ്ടിയും 77,782 കോടി സംയോജിത ജിഎസ്ടിയും. സംയോജിത ജിഎസ്ടിയില്‍ നിന്ന് 29,524 കോടി കേന്ദ്ര ജിഎസ്ടിയിലേക്കും 25,119 കോടി സംസ്ഥാന ജിഎസ്ടിയിലേക്കും കൈമാറി. കേരളത്തിന്റെ വരുമാനത്തില്‍ 26 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 2021 ആഗസ്തില്‍ 1,612 കോടിയായിരുന്നത് 2022 ആഗസ്തില്‍ 2,036 കോടിയായി.

Related posts

എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​വേ​ക​പൂ​ർ​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ആരോഗ്യപ്രവർത്തകരെ വാക്കാൽ അപമാനിച്ചാൽ മൂന്നു മാസം വരെ തടവ് ശിക്ഷ; വിജ്ഞാപനമിറങ്ങി

Aswathi Kottiyoor

ചരമം – ഏലിക്കുട്ടി

Aswathi Kottiyoor
WordPress Image Lightbox