21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പരിസ്ഥിതിലോല മേഖല ; വിധി രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു : പി രാജീവ്‌
Kerala

പരിസ്ഥിതിലോല മേഖല ; വിധി രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു : പി രാജീവ്‌

പരിസ്ഥിതിലോല മേഖല നിർബന്ധിതമാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക്‌ വിനിയോഗിക്കാൻ നോക്കുകയാണെന്ന്‌ നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു‌. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള നോട്ടം നല്ലതല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌ മന്ത്രി മറുപടി നൽകി.

കൈവശഭൂമിക്ക്‌ പട്ടയം നൽകിയ സംസ്ഥാന നടപടി‌ സുപ്രീംകോടതി നേരത്തേ അംഗീകരിച്ചതാണ്‌. പരിസ്ഥിതിലോല പ്രശ്‌നത്തിലെ വിധി സുപ്രീംകോടിതിയുടെ മുൻ വിധിക്കെതിരാണെന്ന ശക്തമായ വാദമാണ്‌ പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്‌.‌ പട്ടയം കിട്ടിയ പാവങ്ങളുടെ താൽപ്പര്യത്തിന്‌ എതിരായവർക്കെ ഇതിനെ വിമർശിക്കാനാകൂ.

സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്ന പ്രതിപക്ഷം വിഷയത്തിൽ കക്ഷിരാഷ്‌ട്രീയം കലർത്താതിരിക്കാൻ പ്രത്യേക ജാഗ്രത കാട്ടണം. ജനതാൽപ്പര്യത്തിനായിരിക്കണം മുൻഗണന. സുപ്രീംകോടതി വിധിയിൽ കേരളം മാത്രമാണ്‌ പുനഃപരിശോധനാ ഹർജി നൽകിയത്‌. വിധി നിഷ്‌കർഷിക്കുന്നതുപോലെ സാറ്റ്‌ലൈറ്റ്‌ ഇമേജിങ്ങും ട്രോണും ഉപയോഗിച്ച്‌ കൃത്യവും ശാസ്‌ത്രീയവുമായ വിവരശേഖരണം ആരംഭിച്ചു. തുടർനടപടി ആലോചിക്കാൻ മുഖ്യമന്ത്രി നേരിട്ട്‌ യോഗം വിളിച്ച ഏക സംസ്ഥാനവും കേരളമാണ്‌.

10 കിലോമീറ്റർ ബഫർസോണിനായി വാദിച്ച കോൺഗ്രസ്‌ സർക്കാരിലെ പരിസ്ഥിതിമന്ത്രി ഇറക്കിയ മാർഗനിർദേശമാണ്‌ സുപ്രീംകോടതി ഇപ്പോൾ നിർബന്ധിതമാക്കിയത്‌. ഇതിനെതിരെ 2013ൽ മന്ത്രിസഭാ തീരുമാനം എടുത്തെന്ന വാദം കബളിപ്പിക്കലാണ്‌. ഉത്തരവിറക്കാതെ വനം, പരിസ്ഥിതി മന്ത്രാലയത്തിന്‌ കത്തയക്കുക മാത്രമാണ്‌ ചെയ്‌തത്‌. അതിനെ അന്നത്തെ വിദഗ്‌ധ നടപടികളായി വിശേഷിപ്പിച്ച് കൊണ്ടാടാനാണ്‌ യുഡിഎഫ്‌ ശ്രമമെന്നും മന്ത്രി പറഞ്ഞു.

Related posts

ഭിന്നശേഷിക്കുട്ടികൾക്ക്‌ തണലായി പ്രത്യേക പഠന പരിശീലനകേന്ദ്രങ്ങൾ

Aswathi Kottiyoor

ഇ​ല​ന്തൂ​ർ ന​ര​ബ​ലി: കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കും

Aswathi Kottiyoor

സവാളയ്ക്ക് പിന്നാലെ തക്കാളിക്കും പൊള്ളുന്ന വില; പത്തിൽനിന്ന് എഴുപതിലേക്ക്; തക്കാളി വില നൂറു കടന്നേക്കും

Aswathi Kottiyoor
WordPress Image Lightbox