23.8 C
Iritty, IN
October 6, 2024
  • Home
  • Delhi
  • സെന്‍സെക്‌സില്‍ 260 പോയന്റ് നേട്ടം: നിഫ്റ്റി 17,600ന് മുകളില്‍
Delhi

സെന്‍സെക്‌സില്‍ 260 പോയന്റ് നേട്ടം: നിഫ്റ്റി 17,600ന് മുകളില്‍


മുംബൈ: ഓഹരി സൂചികകളില്‍ ചാഞ്ചാട്ടം തുടരുന്നു കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ ഉണര്‍വോടെയാണ് തുടക്കം. സെന്‍സെക്‌സ് 260 പോയന്റ് നേട്ടത്തില്‍ 59,026ലും നിഫ്റ്റി 78 പോയന്റ് ഉയര്‍ന്ന് 17,621ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇടക്കാലത്ത് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയത് വിപണി ആഘോഷമാക്കിയിരുന്നു. എന്നാല്‍ അവരുടെ വരവ് തല്‍ക്കാലത്തേയ്‌ക്കെങ്കിലും അവസാനിച്ചെന്നുതോന്നുന്നു.

വ്യാഴാഴ്ച 2,290 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. ഡോളര്‍ സൂചിക 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 109.6ശതമാനത്തിലെത്തിയതാകാം ഈ മനംമാറ്റത്തിന് പിന്നില്‍. യുഎസിലെ കടപ്പത്ര ആദായം 3.16ശതമാനമായി ഉയര്‍ന്നതും നിക്ഷേപകരുടെ പിന്‍വലിയലിന് കാരണമായി.

എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബ്രിട്ടാനിയ, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ബിപിസിഎല്‍, എച്ച്ഡിഎഫ്‌സി, ഗ്രാസിം, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

മിക്കവാറും സെക്ടറുകളില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എനര്‍ജി സൂചിക ഒരുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികയാകട്ടെ 0.7ശതമാനം നേട്ടത്തിലുമാണ്.

Related posts

മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു……….

സാമ്പത്തിക ഇടപാടിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു.*

Aswathi Kottiyoor

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും പന്ത്രണ്ടായിരത്തിന് മുകളില്‍

Aswathi Kottiyoor
WordPress Image Lightbox