22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പൊലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി.
Kerala

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പൊലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമാധാനപരമായി പ്രതിഷേധിക്കാമെന്നല്ലാതെ, അതിന്റെ മറവില്‍, പദ്ധതി തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പൊലീസിനു സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാം. അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയിലാണു കോടതി നിര്‍ദേശം. പ്രതിഷേധക്കാര്‍ക്ക് പദ്ധതി തടസപ്പെടുത്താന്‍ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 27 ന് ഹർജി വീണ്ടും പരിഗണിക്കും. വിധി മാനിക്കുന്നുവെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര പ്രതികരിച്ചു. ഇത് അന്തിമ വിധിയല്ലെന്നും പോരാട്ടം തുടരുമെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവാണ് ഹർജി നൽകിയത്. സർക്കാർ സമരക്കാർക്കൊപ്പമാണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. കോടതി ഇടപെട്ടിട്ടും പ്രതിഷേധക്കാരെ പൊലീസ് കർശനമായി തടയുന്നില്ലെന്നും ഹർജിയിൽ പരാതിക്കാർ ആരോപിച്ചു. വിഴിഞ്ഞം പ്രദേശത്തു ക്രമസമാധാനം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം പൊലീസ് കമ്മിഷണർക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

Related posts

അടുത്ത അഞ്ചു വര്‍ഷത്തിനകം 67,000 തൊഴിലവസരങ്ങള്‍- മുഖ്യമന്ത്രി

Aswathi Kottiyoor

സ്‌മാർട്ടാകാൻ ഹാന്റെക്‌സ്‌ ; 10 കോടി സഹായം

Aswathi Kottiyoor

പെ​ട്രോ​ൾ വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന.

Aswathi Kottiyoor
WordPress Image Lightbox