22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇരിട്ടിയിൽ ജലസംഭരണി നിർമാണം പുരോഗമിക്കുന്നു
Kerala

ഇരിട്ടിയിൽ ജലസംഭരണി നിർമാണം പുരോഗമിക്കുന്നു

ഇരിട്ടി- മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി ഇരിട്ടിയിൽ പണിയുന്ന ജലസംഭരണിയുടെ നിർമാണപ്രവൃത്തി അവസാനഘട്ടത്തിലേക്ക്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം ഇരിട്ടി നഗരസഭ ഏറ്റെടുത്ത് ജലസേചനവകുപ്പിന് കൈമാറിയ 15 സെന്റ് സ്ഥലത്താണ് കൂറ്റൻ ജലസംഭരണി നിർമിക്കുന്നത്. 15 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന സംഭരണിയുടെ നിർമാണപ്രവൃത്തി 2020 മേയ് ആദ്യവാരത്തിലാണ് ആരംഭിച്ചത്. 15 കോടി രൂപ ചെലവിൽ നിർമിക്കുന്ന സംഭരണിയുടെ നിർമാണം 2022 ജൂണിൽ പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലമുണ്ടായ സാങ്കേതിക ബുദ്ധിമുട്ട് കാരണം 2022 ഒക്ടോബറിലേക്ക് നിർമാണ കാലാവധി നീട്ടിനൽകിയിട്ടുണ്ട്. എറണാകുളം കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന തോമസ് കെ. പോൾ കൺസ്ട്രക്ഷൻ ഗ്രൂപ്പിനാണ് ജലസംഭരണിയുടെ നിർമാണപ്രവൃത്തിയുടെ കരാർ നൽകിയിരിക്കുന്നത്.

ഇരിട്ടി, മട്ടന്നൂർ നഗരസഭ പരിധിയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് മുഴുവൻ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള കൂറ്റൻ കിണറിന്റെ നിർമാണപ്രവൃത്തി 2018ൽ ആരംഭിച്ച് രണ്ടു വർഷം മുമ്പ് തന്നെ പഴശ്ശി ഡാം പരിസരത്ത് പൂർത്തിയായിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, കുടിവെള്ളസംഭരണിയുടെ സ്ഥലമെടുപ്പുമായി വന്ന കാലതാമസവും കോവിഡ് വ്യാപനവും നിർമാണപ്രവൃത്തി പ്രതിസന്ധിയിലാക്കി. പദ്ധതിക്കായി 42 ദശ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണവും ചാവശ്ശേരിപ്പറമ്പിൽ പൂർത്തിയാക്കി. റീന എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് കിണറിന്റെയും ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും നിർമാണം പൂർത്തീകരിച്ചത്.

ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിയും ഇതിനകം പൂർത്തിയായി. വെളിയമ്പ്ര മുതൽ ചേളത്തൂർ, എടക്കാനം, വള്ളിയാട്, കീഴൂർ വഴി ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിനുസമീപം നിർമാണം പുരോഗമിക്കുന്ന ജലസംഭരണി വരെയാണ് കൂറ്റൻ പെൻസ്റ്റോക് പൈപ്പ് സ്ഥാപിച്ചത്. ജലസംഭരണിയിൽ നിന്ന് പൈപ്പുകൾ മുഖേനയാണ് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി വീടുകളിൽ കുടി വെള്ള കണക്ഷൻ നൽകുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനുള്ള കരാർ പ്രവൃത്തിക്കുള്ള ടെൻഡർ നടപടികളും കഴിഞ്ഞയാഴ്ച പൂർത്തിയായി. ജലസംഭരണിയുടെ നിർമാണപ്രവൃത്തി ഒക്ടോബറിൽ പൂർണമായും വീടുകളിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തിയും പൂർത്തീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Related posts

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Aswathi Kottiyoor

കേ​ര​ള സ​ർ​വ​കലാ​ശാ​ല​യ്ക്ക് ച​രി​ത്ര നേ​ട്ടം; A++ ഗ്രേ​ഡ് ല​ഭി​ച്ചു

Aswathi Kottiyoor

മകളുമായി പിതാവ് പുഴയിലേക്ക് ചാടി

Aswathi Kottiyoor
WordPress Image Lightbox