22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ദാവൂദ് ഇബ്രാഹിമിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം; പാരിതോഷികം വാഗ്ദാനം ചെയ്ത് എന്‍.ഐ.എ.
Kerala

ദാവൂദ് ഇബ്രാഹിമിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം; പാരിതോഷികം വാഗ്ദാനം ചെയ്ത് എന്‍.ഐ.എ.

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). 1993-ലെ മുംബൈ സ്‌ഫോടനപരമ്പരയിലെ മുഖ്യപ്രതിയാണ് ദാവൂദ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുംവിധത്തിലുള്ള എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്കാണ് എന്‍.ഐ.എ. 25 ലക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ദാവൂദിന്റെ അടുത്ത അനുയായി ഷക്കീല്‍ ഷേക്ക് അഥവാ ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും എന്‍.ഐ.എ. പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. 20 ലക്ഷം രൂപയാണ് ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ലഭിക്കുക.

ദാവൂദിന്റെ മറ്റ് അനുയായികളായ- ഹാജി അനീസ് അഥവാ അനീസ് ഇബ്രാഹിം ഷേക്ക്, ജാവേദ് പട്ടേല്‍ അഥവാ ജാവേദ് ചിക്‌ന, ഇബ്രാഹിം മുഷ്താഖ് അബ്ദുല്‍ റസാഖ് മേമന്‍ അഥവാ ടൈഗര്‍ മേമന്‍ എന്നിവരേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും എന്‍.ഐ.എ. പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ ഓരോരുത്തരേക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതമാണ് ലഭിക്കുക.മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പിടികൂടാനുള്ള പ്രതികളാണ് ഇവര്‍ എല്ലാവരും. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരമാണ് എന്‍.ഐ.എ. തേടുന്നതെന്ന് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിക്കെതിരേ എന്‍.ഐ.എ. ഫെബ്രുവരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related posts

തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

2022 ആസിയാൻ – ഇന്ത്യ സൗഹൃദ വർഷം

Aswathi Kottiyoor

വസ്ത്രധാരണത്തിൽ മാറ്റം വേണം; ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി വനിതാ ജുഡീഷ്യൽ ഓഫീസർമാർ

Aswathi Kottiyoor
WordPress Image Lightbox