24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ആറളം ഫാമിൽ ഭീതിപരത്തി കാട്ടാനകൾ – നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
Iritty

ആറളം ഫാമിൽ ഭീതിപരത്തി കാട്ടാനകൾ – നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇരിട്ടി: ആറളംഫാമിലെ ആദിവാസി പുനരധിവാസ മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. ഒൻപതാം ബ്ലോക്കിൽ കാട്ടാന പിടിയിൽ നിന്നും നാലംഗകുടുംബം രക്ഷപ്പെട്ടത് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവരുടെ വീട് കാട്ടാന തകർത്തു. ഒൻപതാം ബ്ലോക്കിലെ പുതുശ്ശേരി പി. ആർ. ബാലനും കുടുംബവുമാണ് കാട്ടാനപ്പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആനക്കൂട്ടം പി ആർ ബാലന്റെ വീട്ടിനു മുന്നിലെത്തിയത്. വീട്ടുമുറ്റത്തെ വാഴ ഒടിക്കുന്ന ശബ്ദം കേട്ട് ബാലൻ വീട്ടിൽ നിന്നും പുറത്തിറങ്ങി ടോർച്ച് തെളിയിച്ചപ്പോൾ ആന വീട്ടിനുള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഓടി വീടിനകത്തേക്ക് കയറിയ ബാലന്റെ പിന്നാലെ പാഞ്ഞടുത്ത ബാലൻ വീടിൻറെ മുൻഭാഗത്തെ ഷെഡ് തകർത്തു. തുറന്നിട്ട മുൻ വാതിലിന് സമീപം ഉറങ്ങുകയായിരുന്ന മകൻ ആറുവയസ്സുകാരൻ ദേവനന്ദിനെ വാതിലിനുള്ളിലൂടെ തുമ്പിക്കൈ നീട്ടി പിടിക്കാൻ ശ്രമം നടത്തി. അമ്മ രജിത കുട്ടിയുടെ കാലിൽ പിടിച്ചുവലിച്ച് ആനയുടെ പിടിയിൽ നിന്നും മകനെ രക്ഷിച്ചു. ദേവനന്ദിനെയും കൂടെ ഉറങ്ങുകയായിരുന്ന മൂത്തമകൻ ദേവദാസിനെയും വാരിയെടുത്ത് വീടിന് പുറകുവശത്തെ വാആറളം ഫാമിൽ ഭീതിപരത്തി കാട്ടാനകൾ – നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
=======സതീശൻ മാവില =
ഇരിട്ടി: ആറളംഫാമിലെ ആദിവാസി പുനരധിവാസ മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. ഒൻപതാം ബ്ലോക്കിൽ കാട്ടാന പിടിയിൽ നിന്നും നാലംഗകുടുംബം രക്ഷപ്പെട്ടത് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവരുടെ വീട് കാട്ടാന തകർത്തു. ഒൻപതാം ബ്ലോക്കിലെ പുതുശ്ശേരി പി. ആർ. ബാലനും കുടുംബവുമാണ് കാട്ടാനപ്പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആനക്കൂട്ടം പി ആർ ബാലന്റെ വീട്ടിനു മുന്നിലെത്തിയത്. വീട്ടുമുറ്റത്തെ വാഴ ഒടിക്കുന്ന ശബ്ദം കേട്ട് ബാലൻ വീട്ടിൽ നിന്നും പുറത്തിറങ്ങി ടോർച്ച് തെളിയിച്ചപ്പോൾ ആന വീട്ടിനുള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഓടി വീടിനകത്തേക്ക് കയറിയ ബാലന്റെ പിന്നാലെ പാഞ്ഞടുത്ത ബാലൻ വീടിൻറെ മുൻഭാഗത്തെ ഷെഡ് തകർത്തു. തുറന്നിട്ട മുൻ വാതിലിന് സമീപം ഉറങ്ങുകയായിരുന്ന മകൻ ആറുവയസ്സുകാരൻ ദേവനന്ദിനെ വാതിലിനുള്ളിലൂടെ തുമ്പിക്കൈ നീട്ടി പിടിക്കാൻ ശ്രമം നടത്തി. അമ്മ രജിത കുട്ടിയുടെ കാലിൽ പിടിച്ചുവലിച്ച് ആനയുടെ പിടിയിൽ നിന്നും മകനെ രക്ഷിച്ചു. ദേവനന്ദിനെയും കൂടെ ഉറങ്ങുകയായിരുന്ന മൂത്തമകൻ ദേവദാസിനെയും വാരിയെടുത്ത് വീടിന് പുറകുവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെനേരം ആന വീട്ടുമുറ്റത്തുതന്നെ തമ്പടിച്ചു നിന്നശഷമാണ് തിരിച്ചു പോയത്. അതുവരെ ദൂരെ മാറി ഇരുട്ടിൽ കഴഞ്ഞ കുടുംബാംഗങ്ങൽ ആന മടങ്ങിപ്പോയ ശേഷമാണ് വീട്ടിൽ തിരികെ എത്തിയത്. ബുധനാഴ്ച പകലും വീട്ട് പരിസരത്ത് തന്നെ ആന തമ്പടിച്ചു നിൽക്കുന്ന അവസ്ഥയിലാണ്.
13 വർഷമായി ആറളം ഫാമിലെ 9 താം ബ്ലോക്കിൽ കുടിൽകെട്ടി കഴിയുകയാണ് ബാലനും കുടുംബവും. ഇവർക്ക് സ്വന്തമായി ഭൂമി ലഭിക്കാത്തതിനാൽ കോൺക്രീറ്റ് വീടോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മേഖലയിൽ ഇപ്പോഴും കാട്ടാനുശല്യം വർധിച്ചുവരികയാണ്. പ്രദേശത്തെ നിരവധി തെങ്ങുകളും കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം താമസക്കാർക്കിടയിൽ നിന്നും ഉയരുന്നുണ്ടെങ്കിലും യാതൊന്നിനും ഫലം കാണാത്ത അവസ്ഥയിലാണ്.തിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെനേരം ആന വീട്ടുമുറ്റത്തുതന്നെ തമ്പടിച്ചു നിന്നശഷമാണ് തിരിച്ചു പോയത്. അതുവരെ ദൂരെ മാറി ഇരുട്ടിൽ കഴഞ്ഞ കുടുംബാംഗങ്ങൽ ആന മടങ്ങിപ്പോയ ശേഷമാണ് വീട്ടിൽ തിരികെ എത്തിയത്. ബുധനാഴ്ച പകലും വീട്ട് പരിസരത്ത് തന്നെ ആന തമ്പടിച്ചു നിൽക്കുന്ന അവസ്ഥയിലാണ്.
13 വർഷമായി ആറളം ഫാമിലെ 9 താം ബ്ലോക്കിൽ കുടിൽകെട്ടി കഴിയുകയാണ് ബാലനും കുടുംബവും. ഇവർക്ക് സ്വന്തമായി ഭൂമി ലഭിക്കാത്തതിനാൽ കോൺക്രീറ്റ് വീടോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മേഖലയിൽ ഇപ്പോഴും കാട്ടാനുശല്യം വർധിച്ചുവരികയാണ്. പ്രദേശത്തെ നിരവധി തെങ്ങുകളും കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം താമസക്കാർക്കിടയിൽ നിന്നും ഉയരുന്നുണ്ടെങ്കിലും യാതൊന്നിനും ഫലം കാണാത്ത അവസ്ഥയിലാണ്.

Related posts

തെരുവ് നായ്ക്കൾ ഓട്ടോറിക്ഷ കടിച്ചു കീറി നശിപ്പിച്ചു

Aswathi Kottiyoor

കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി

Aswathi Kottiyoor

ഇരിട്ടി ഹയർ സെക്കണ്ടറിസ്കൂളിലെ കവർച്ച: 2 ലാപ്ടോപ്പുകൾ കൂടി കണ്ടെടുത്തു

Aswathi Kottiyoor
WordPress Image Lightbox