രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്കിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജിഡിപി വളർച്ച 13.5 ശതമാനമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം അവസാന പാദത്തിലെ 4.1 ശതമാനത്തിൽനിന്നാണ് വളർച്ചാനിരക്കിലെ കുതിപ്പ്.
കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യപാദത്തിൽ 20.1 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. ഉപഭോഗത്തിലെ വർധനവാണ് വളർച്ചാനിരക്ക് ഉയരാൻ ഇടയാക്കിയത്. ആദ്യപാദത്തിൽ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വലിയ വളർച്ചാ നിരക്കാണിത്.
കഴിഞ്ഞ വർഷം ആദ്യപാദത്തിലാണ് ഏറ്റവും വലിയ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്.