24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കാ​ക്കി​ക്കു​ള്ളി​ല്‍ പോ​ലീ​സ് മാ​ത്രം മ​തി; മ​റ്റ് സേ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ യൂ​ണി​ഫോം മാ​റ്റ​ണ​മെ​ന്ന് ഡി​ജി​പി
Kerala

കാ​ക്കി​ക്കു​ള്ളി​ല്‍ പോ​ലീ​സ് മാ​ത്രം മ​തി; മ​റ്റ് സേ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ യൂ​ണി​ഫോം മാ​റ്റ​ണ​മെ​ന്ന് ഡി​ജി​പി

കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം പോ​ലീ​സി​ന് മാ​ത്ര​മാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി. ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. നി​ല​വി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ്,എ​ക്‌​സൈ​സ്,ജ​യി​ല്‍,വ​നം സേ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍,സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ​യും യൂ​ണി​ഫോം കാ​ക്കി​യാ​ണ്.

ഇ​ത് മാ​റ്റ​ണ​മെ​ന്നാ​ണ് പോ​ലീ​സ് മേ​ധാ​വി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്ന​ത്. കേ​ര​ള പോ​ലീ​സ് ആ​ക്ട് പ്ര​കാ​രം ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ല്ലാ​തെ മ​റ്റാ​ര്‍​ക്കും കാ​ക്കി യൂ​ണി​ഫോം ധ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് നി​ഷ്‌​ക​ര്‍​ച്ചി​രി​ക്കെ​യാ​ണ് മ​റ്റ് സേ​ന വി​ഭാ​ഗ​ങ്ങ​ളും യൂ​ണി​ഫോം ധ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

ഇ​തേ​ക്കു​റി​ച്ച് ബ​റ്റാ​ലി​യ​ന്‍ എ​ഡി​ജി​പി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ ത​യ്യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടാ​ണ് ഡി​ജി​പി സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യിരിക്കുന്നത്. കാ​ക്കി യൂ​ണി​ഫോ​മി​ന് പു​റ​മേ പോ​ലീ​സി​ന് സ​മാ​ന​മാ​യ സ്ഥാ​ന​ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ത് സ​മൂ​ഹ​ത്തി​ല്‍ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്നു എ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്.

മോ​ട്ടോ​ര്‍ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മ്പോ​ള്‍ പോ​ലീ​സാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കുന്നുവെന്നും അ​തി​നാ​ല്‍ കാ​ക്കി ധ​രി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ല്‍ മാ​റ്റം കൊ​ണ്ടു​വ​ര​ണ​മെ​ന്നുമാണ് ശു​പാ​ര്‍​ശയില്‍ പ​റ​യു​ന്നത്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്.

Related posts

ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന​ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന് സി​പി​എം

Aswathi Kottiyoor

പ്ലസ്ടുവിന് 83.87% വിജയം; 78 സ്കൂളുകള്‍ക്ക് 100 ശതമാനം, കൂടുതൽ എ പ്ലസ് മലപ്പുറത്ത്

Aswathi Kottiyoor

വാക്സീൻ ഒരു ഡോസ് മാത്രം എടുത്തവരിൽ കോവിഡ് കുറവ്; കാരണം തേടി വിദഗ്ധർ.

Aswathi Kottiyoor
WordPress Image Lightbox