പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം. മൂന്ന് അലോട്ട്‌മെന്റിലും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.നാളെ രാവിലെ ഒമ്പത് മണിക്ക് ഒഴിവുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രവേശത്തിനുള്ള വെബ്‌സൈറ്റായ https://hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കാനായി സ്‌കൂള്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.സെപ്റ്റംബര്‍ 30 ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ തീരുമാനം. നാളെ ഒഴിവുകള്‍ പ്രസിദ്ധീകരിക്കുന്നത് നോക്കി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിശദമായ പരിശോധനകള്‍ക്ക് ശേഷമാകും പട്ടിക പ്രസിദ്ധീകരിക്കുക. മൂന്ന് അലോട്ട്‌മെന്റ് പൂര്‍ത്തിയായതിന് ശേഷവും 32,469 പോരാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി കാത്തിരിക്കുന്നത്.നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും പ്രവേശനം ലഭിച്ചിച്ചിട്ട് ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷിക്കാനാകില്ല. എന്നാല്‍ തെറ്റായ വിവരം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവേശനം ലഭിക്കാതിരുന്നവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാം.