22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഓണത്തിരക്കൊഴിവാക്കാൻ തലശ്ശേരി നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ
Kerala

ഓണത്തിരക്കൊഴിവാക്കാൻ തലശ്ശേരി നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ

തലശ്ശേരി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന തലശ്ശേരിയിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വൻതിരക്ക് നിയന്ത്രിക്കാൻ പാർക്കിംഗിന് ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭാ തല ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. സൗജന്യ വാഹന പാർക്കിംഗിനായി തലശ്ശേരി ടൗൺഹാളിന് സമീപം സർക്കസ് ഗ്രൗണ്ട്, ലോഗൻസ് റോഡിൽ ഗ്രാന്മ പി.എസ്.സി പരിശീലന കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ട്, പഴയ മുകുന്ദ് ടാക്കീസ് പൊളിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ അടിഭാഗത്തുള്ള പാർക്കിംഗ് സ്ഥലം എന്നിവ ഉപയോഗപ്പെടുത്തും. പേ പാർക്കിംഗിനായി ചന്ദ്രവിലാസ് ഹോട്ടലിന് മുൻവശത്തുള്ള പാർക്കിംഹ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കും.ഓണ അവധിക്കാലത്ത് പട്ടണത്തിലെ സ്‌കൂളുകൾ അടക്കുമ്പോൾ ഇവിടത്തെ ഗ്രൗണ്ടുകളും പാർക്കിംഗിനായി ഉപയോഗപ്പെടുത്തും. കൂടാതെ താത്പര്യമുള്ള സ്വകാര്യ വ്യക്തികൾ സന്നദ്ധമായാൽ അവരുടെ സ്വന്തം സ്ഥലത്തും പേ പാർക്കിംഗ് നടത്താൻ അനുവദിക്കും.ഓണത്തോടനുബന്ധിച്ചുള്ള പൂ വിൽപ്പന ഉൾപ്പടെയുള്ള തെരുവ് കച്ചവടക്കാർക്ക് പഴയ ബസ് സ്റ്റാൻഡ്, സി.സി ഉസ്മാൻ റോഡിന്റെ ഇരുവശങ്ങൾ, ഗുണ്ടർട്ട് പാർക്ക് പരിസരം, കലാം സർക്കിൾ, പുതിയ ബസ് സ്റ്റാൻഡ് സ്റ്റേജ് പരിസരം എന്നിവിടങ്ങളിലാണ് സൗകര്യം അനുവദിക്കുന്നത്. പാർക്കിംഗ് നിരോധിച്ച സ്ഥലങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കും. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. അത്യാവശ്യഘട്ടങ്ങളിൽ എൻ.സി.സി, എസ്.പി.സി കാഡറ്റുകളുടെ സേവനവും ഉപയോഗപ്പെടുത്തും. അനധികൃത പാർക്കിംഗിനെതിരെയും സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിന്ന് ബസ് നിർത്തി ആളുകളെ കയറ്റുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭ എക്സിക്യൂട്ടീവ് എൻജിനീയർ എം. ജസ്വന്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

തക്കാളികർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പിന്റെ സംഭരണം

Aswathi Kottiyoor

ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം: നിതി ആയോഗ്……………

Aswathi Kottiyoor

കേന്ദ്രത്തിന്റെ കോവിഡ് സഹായം കുട്ടികള്‍ക്ക് ഉപകരിക്കില്ല; നിബന്ധനകള്‍ വിലങ്ങുതടി.

Aswathi Kottiyoor
WordPress Image Lightbox