21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓണത്തിനിടയിൽ പഴകിയ പുട്ടുകച്ചവടം; നടപടികളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്
Kerala

ഓണത്തിനിടയിൽ പഴകിയ പുട്ടുകച്ചവടം; നടപടികളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ലാ​വു​മ്പോ​ൾ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​ഴ​കി​യ​തും വൃ​ത്തി​ര​ഹി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച​തു​മാ​യ ഭ​ക്ഷ​ണം പി​ടി​കൂ​ടു​ന്ന​ത് തു​ട​രു​ന്നു.

കോ​ര്‍പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ്യ​നി​ര്‍മാ​ണ യൂ​നി​റ്റു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ള്ളി​ക്കു​ന്ന് സോ​ണ​ല്‍ പ​രി​ധി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും നി​ന്ന് പ​ഴ​കി​യ​ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു. അ​പ്പൂ​സ് സ്വീ​റ്റ്‌​സ് മ​ണ​ല്‍, ദം ​ഫു​ഡ് മ​ണ​ല്‍, ക​ബൂ​സ് ബേ​ക്ക​റി, മി​ല്‍മ കാ​ന്റീ​ന്‍, സ​ല്‍സ ക​ഫേ ചാ​ലാ​ട്, ടീ ​സ്റ്റാ​ള്‍ തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ണ​ലി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​പ്പൂ​സ് സ്വീ​റ്റ്‌​സ് ക​ട​യി​ല്‍നി​ന്നു​മാ​ണ് ഏ​റ്റ​വു​മ​ധി​കം പ​ഴ​കി​യ​ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഥാ​പ​നം വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ക​ട​യു​ട​മ​ക്ക് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നോ​ട്ടീ​സ് ന​ല്‍കി​യി​ട്ടു​ണ്ട്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​റ്റ് ഹോ​ട്ട​ലു​ക​ള്‍ക്കും നോ​ട്ടീ​സ് ന​ല്‍കി.

ചൊ​വ്വാ​ഴ്ച എ​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ അ​മ്പ​തോ​ളം സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

ഓ​ണം പ്ര​മാ​ണി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി. മൂ​ന്ന് സം​ഘ​ങ്ങ​ളാ​യാ​ണ് ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന. ചൊ​വ്വാ​ഴ്ച 21 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ​ഴ​കി​യ പാ​ൽ അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്‍തു​ക്ക​ൾ ക​ണ്ടെ​ത്തി. ഓ​ണ വി​പ​ണി ഉ​ണ​ർ​ന്ന​തോ​ടെ കൂ​ടു​ത​ൽ​പേ​ർ ന​ഗ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി സെ​പ്റ്റം​ബ​ർ ആ​റു​വ​രെ പ്ര​ത്യേ​ക​സം​ഘം പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ​വ​കു​പ്പ് അ​സി. ക​മീ​ഷ​ന​ർ കെ.​പി. മു​സ്ത​ഫ പ​റ​ഞ്ഞു. കോ​ര്‍പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്ക് പ​ള്ളി​ക്കു​ന്ന് സോ​ണ​ല്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​ജ​ലീ​ല്‍, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ നി​ത്യ മാ​ധ​വ​ന്‍, സൗ​മ സ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ര്‍പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ കീ​ഴി​ല്‍ മു​ഴു​വ​ന്‍ സോ​ണ​ല്‍ പ​രി​ധി​യി​ലും ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

Related posts

നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐഷിഫോസ് ‘ബാക്ക്-ടു-വർക്ക്’

Aswathi Kottiyoor

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ ഭേ​ദ​ഗ​തി: ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​യി

Aswathi Kottiyoor

കടുവാസങ്കേതത്തിന് കരുതൽമേഖല ബാധകമോ? സുപ്രീംകോടതി ഉത്തരവിൽ അവ്യക്തത

Aswathi Kottiyoor
WordPress Image Lightbox