22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി-യില്‍ ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സർക്കാർ; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ.*
Kerala

കെഎസ്ആര്‍ടിസി-യില്‍ ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സർക്കാർ; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ.*

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവിതരണത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

കെഎസ്ആര്‍ടിസി ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നും ഓണത്തിനുമുമ്പ് നടപടി വേണമെന്നുമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ശമ്പളം മുടങ്ങാതെ നല്‍കണമെന്ന ജീവനക്കാരുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ആ ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

കെഎസ്ആര്‍ടിസി സര്‍ക്കാരിന്റെ മറ്റ് കോര്‍പറേഷനുകളെപ്പോലെ ഒരു കോര്‍പറേഷന്‍ മാത്രമാണ്. അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍സ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആര്‍ടിസി. മറ്റ് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നല്‍കാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു

Related posts

സമയവും ഷിഫ്‌റ്റും പ്രിൻസിപ്പൽമാർ തീരുമാനിക്കും ,കോളേജുകളിൽ വാക്‌സിൻ ഡ്രൈവ്‌ കോളേജുകളിൽ 5 മണിക്കൂർ ക്ലാസ്‌ ഉറപ്പാക്കും ; പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾ,ഡിഗ്രി ക്ലാസുകളിൽ പകുതി

Aswathi Kottiyoor

‘യാ​സ്’ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Aswathi Kottiyoor

ഇന്നലെ രാത്രിയും കടുവ നാട്ടിലിറങ്ങി ; തിരച്ചിലിന് പ്രത്യേക ട്രാക്കിങ് ടീം.

Aswathi Kottiyoor
WordPress Image Lightbox