25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളത്തിൽ ഏഴുപതിറ്റാണ്ടിനിടെ അതിതീവ്രമഴ കൂടി; ആകെമഴ കുറഞ്ഞു
Kerala

കേരളത്തിൽ ഏഴുപതിറ്റാണ്ടിനിടെ അതിതീവ്രമഴ കൂടി; ആകെമഴ കുറഞ്ഞു

കേരളത്തിൽ അതിതീവ്രമഴപ്പെയ്ത്ത് 70 വർഷത്തിനിടെ കൂടി. ഏറ്റവും വർധിച്ചത് ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുൾപ്പെടുന്ന മധ്യകേരളത്തിൽ. 1950 മുതൽ 2021 വരെയുള്ള കണക്കനുസരിച്ചാണിത്. വരുംവർഷങ്ങളിലും അതിതീവ്രമഴയുടെ ഇടവേളയും ശക്തിയും വ്യാപ്തിയും വർധിക്കുമെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി (ഐ.ഐ.ടി.എം.)യിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. റോക്സിമാത്യു കോൾ പറഞ്ഞു.

അതിതീവ്രമഴ കൂടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മഴയുടെ മൊത്തം അളവു കുറയുകയാണ്. അതിനാൽ വരൾച്ചയും വെള്ളപ്പൊക്കവും കൂടുകയാണ്. ഇതു ജലസുരക്ഷയ്ക്കു ഭീഷണിയാണ്. അതിതീവ്രമഴയിലെ വെള്ളം വളരെപ്പെട്ടെന്ന് ഒഴുകി അറബിക്കടലിലെത്തും. പരന്നൊഴുകി മണ്ണിൽ ആഴത്തിലിറങ്ങുന്നില്ല. ഇതു ജലക്ഷാമത്തിനിടയാക്കും. വെള്ളപ്പൊക്കം കഴിഞ്ഞ്‌ രണ്ടോമൂന്നോ ആഴ്ചകൾക്കകം പുഴകൾ വരളുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ കാഴ്ച.

അതിതീവ്രമഴ സാധ്യതാമേഖലകൾ അടയാളപ്പെടുത്തണം

: വ്യാപകമായി പെയ്യുന്ന അതിതീവ്രമഴ രണ്ടോമൂന്നോ ദിവസംമുമ്പ് പ്രവചിക്കാനാകും. വളരെ പ്രാദേശികമായി മേഘവിസ്ഫോടനം മൂലമുണ്ടാകുന്ന മഴ ഇത്തരത്തിൽ സാധ്യമല്ല. എന്നാലിത്, റഡാറും ഉപഗ്രഹവും കൊണ്ടുള്ള നിരീക്ഷണത്തിലൂടെ രണ്ടോമൂന്നോ മണിക്കൂർ മുമ്പ് പ്രവചിക്കാം. മേഘങ്ങളുണ്ടാകുന്നതും ചലനവും നോക്കി പ്രാദേശികമായി എവിടെയാണ് മഴപെയ്യുകയെന്നു പ്രവചിക്കാൻ (നൗകാസ്റ്റ്) കഴിയും. എന്നാൽ, ഇതിനുപറ്റിയ റഡാറുകൾ എല്ലായിടത്തുമില്ല.

ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ അടയാളപ്പെടുത്തുന്നതുപോലെ മേഘവിസ്ഫോടനത്തിനും അതിതീവ്രമഴയ്ക്കും സാധ്യതയുള്ള മേഖലകളും സൂക്ഷ്മതലത്തിൽ അടയാളപ്പെടുത്താനാകും. വ്യക്തവും കൃത്യവുമായ വിവരങ്ങൾ വേണം. അതിനു പ്രാദേശികാടിസ്ഥാനത്തിൽ മഴമാപിനികൾ വെച്ചു മഴയളവെടുക്കണം. ഇതിലൂടെ മേഘവിസ്ഫോടനസാധ്യതയുള്ള മേഖലകൾ അടയാളപ്പെടുത്താം.

കാലാവസ്ഥാമാറ്റം അതിവേഗത്തിൽ

: ചൂടുവായു ഈർപ്പത്തെ കൂടുതൽനേരം പിടിച്ചുവെക്കും. അതിലൂടെ കൂമ്പാരമഴമേഘങ്ങൾ (ക്യുമുലോ നിംബസ്) ഉണ്ടാകുന്നു. ഇതു പ്രാദേശികമായാണു രൂപപ്പെടുന്നത്. ഇവ കൂടുതൽ ഈർപ്പം ഉൾക്കൊള്ളുന്നതായതിനാൽ മേഘവിസ്ഫോടനവും അതിതീവ്രമഴയുമുണ്ടാകുന്നു. ഒരു സീസണിൽ കിട്ടേണ്ട മഴ രണ്ടോമൂന്നോ മണിക്കൂറിലോ രണ്ടോമൂന്നോ ദിവസത്തിലോ പെയ്തൊഴിയും.

Related posts

5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

Aswathi Kottiyoor

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

Aswathi Kottiyoor

ആസൂത്രണ സമിതി വർക്കിംങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു

Aswathi Kottiyoor
WordPress Image Lightbox