22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച പരാതി – ആറളം പോലീസ് പിടികൂടിയ യുവാവ് 16 കേസുകളിൽ പ്രതി
Iritty

വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച പരാതി – ആറളം പോലീസ് പിടികൂടിയ യുവാവ് 16 കേസുകളിൽ പ്രതി

ഇരിട്ടി: പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ ആറളം പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ യുവാവ് വിവിധ സ്റ്റേഷനുകളിലായി 16 കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. കാക്കയങ്ങാട് ബന്ധുവീട്ടിൽ താമസിച്ചിരുന്ന കുറ്റിയാടി തൊട്ടിപ്പാലം കായക്കൊടി സ്വദേശി വണ്ണത്താൻ വീട്ടിൽ പി.കെ. റഷീദ് (36 ) ആണ് പോലീസ് പിടികൂടി ചോദ്യം ചെയ്യന്നതിനിടെ വിവിധ കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയത്.
പ്രദേശത്തെ ഒരു വീട്ടിൽ ബൈക്കിൽ എത്തി വീട്ടിലുണ്ടായിരുന്ന വീട്ടമ്മയോട് ഭർത്താവിനെ അന്വേഷിച്ച് ഫോൺ നമ്പർ വാങ്ങിയശേഷം വെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളവുമായി എത്തിയ വീട്ടമ്മ വെള്ളം നല്കുന്നതിനിടെ കയ്യിൽ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു എന്നതായിരുന്നു പരാതി. ഒരു പരിചയവുമില്ലാത്ത അഞ്ജാതനെ സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് ആറളം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്. സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ 16 കേസുകളിൽ പ്രതിയാണ് എന്ന് കണ്ടെത്തുന്നത്. ഇതിൽ അടുത്തിടെയായി നാദാപുരത്തും നടപ്പുറത്തുമായി രണ്ടു കളവ് കേസുകളിൽ പ്രതിയെ കിട്ടാതെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. അതിലും പ്രതി റഷീദ് തന്നെയാണെന്ന് കണ്ടെത്തി.11 വർഷത്തിനിടെ 9 കവർച്ചാ കേസുകളും ഒരു പോക്സോ കേസും ബാക്കി പൊതു സ്ഥലത്തു ബഹളം വെച്ചതിനുമുൾപ്പെടെ യാണ് വിവിധ സ്റ്റേഷനുകളിലായി ഇത്രയും കേസുകൾ ഉള്ളത്. ആറളം എസ് ഐ വി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതി ഇപ്പോൾ കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്. അനേഷണ സംഘങ്ങൾ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ആറളം എസ് ഐ മാരായ റജികുമാർ, സുനിൽ, സിവിൽ പോലീസ് ഓഫീസർ ജയദേവ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

സ്വച്ഛത ഹി സേവ ഒരുമണിക്കൂർ ശുചിത്വ കാമ്പെയ്‌നിൽ അണിനിരന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും

Aswathi Kottiyoor

കാട്ടാന ശല്യത്തിന് പരിഹാരമായി നിർമ്മിച്ച ഫെൻസിങ് ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു*

Aswathi Kottiyoor
WordPress Image Lightbox