പാലിയേക്കരയിൽ സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്കു കൂടും. ഒരു വശത്തേക്കുള്ള യാത്രയ്ക്കു വിവിധ വിഭാഗങ്ങളിലെ വാഹനങ്ങൾക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് ഒരു ഭാഗത്തേക്ക് 80 രൂപയായിരുന്നത് 90 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആയും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും. മറ്റു നിരക്കുകൾ: (ബ്രാക്കറ്റിൽ നിലവിലുള്ള നിരക്ക്) ബസ്, ലോറി– 315 (275), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 475 (415), മൾട്ടി ആക്‌സിൽ വാഹനങ്ങൾ: ഒരു ഭാഗത്തേക്ക് 510 (445 ), ഒന്നിലേറെ യാത്രകൾക്ക് 765 (665).
ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണു ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.