23.4 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ഗ്യാസ് പൈപ്പിന് തീപിടിച്ചു. സിവിൽ ഡിഫൻസിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
Kelakam

ഗ്യാസ് പൈപ്പിന് തീപിടിച്ചു. സിവിൽ ഡിഫൻസിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ചെട്ടിയാംപറമ്പ്: വീടിനുള്ളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസിന് തീപിടിച്ചു. പേരാവൂർ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങളുടെ സമയോജിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.ചെട്ടിയാംപറമ്പ് സ്വദേശി പുറ്റുമണ്ണിൽ വിൽസൻ്റെ വീട്ടിലാണ് പാചകം ചെയ്യുന്നതിനിടെ തീപിടുത്തമുണ്ടായത്. ഗ്യാസ് കുറ്റിയിൽ നിന്ന് സ്റ്റൗവിലേക്ക് കണക്ട് ചെയ്യന്ന പൈപിനാണ് തീപിടുത്തമുണ്ടായത്. തീപടർന്നതോടെ പാചകം ചെയ്യുകയായിരുന്ന വിൽസണിൻ്റെ ഭാര്യ ലൈസാമ്മക്ക് പൊള്ളലേറ്റു. പേരാവൂർ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങങ്ങളായ മനു വിലങ്ങുപാറ, മനു കളപ്പുരയ്ക്കൽ, ഷാജി തുരുത്തിക്കാട്ട്, തോമസ് കണിയാംഞ്ഞാലിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തീയണച്ച് ഗ്യാസ് കുറ്റി പുറത്തെത്തിക്കുകയും, വൈദ്യുതി ബന്ധം വിശ്ചേദിക്കുകയും ചെയ്തു. പൊള്ളലേറ്റ ലൈസാമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമല്ല.

Related posts

കേളകം ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി

Aswathi Kottiyoor

പഠനോപകരണങ്ങൾ വിതരണം ചെയ്തു കെ.സി.വൈ.എം പ്രവർത്തകർ…

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മ അയ്യങ്കാളി ദിനാഘോഷം ഓൺലൈനായി നടന്നു.

Aswathi Kottiyoor
WordPress Image Lightbox