28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൂട്ടുപുഴയിൽ കാട്ടാനക്കൂട്ടം ഇറങ്ങി
Kerala

കൂട്ടുപുഴയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

കൂ​ട്ടു​പു​ഴ ടൗ​ണി​ന​ടു​ത്ത് കാ​ട്ടാ​ന എ​ത്തി​യ​ത് നാ​ട്ടു​കാ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​യി​ലാ​ഴ്ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാണ് മൂ​ന്ന് ആ​ന​ക​ൾ ടൗ​ണി​ന് സ​മീ​പ​ത്തെ പു​ഴ​ക്ക​ര​യി​ൽ എ​ത്തി​യ​ത്. കൂട്ടു​പു​ഴ പ​ഴ​യ​പാ​ല​ത്തി​ന് സ​മീ​പം ഏ​റെ നേ​രം നി​ല​യു​റ​പ്പി​ച്ച ആ​ന​ക്കൂ​ട്ടം ആ​റോ​ടെ​യാ​ണ് കാ​ട് ക​യ​റി​യ​ത്. ക​ർ​ണാ​ട​ക​യു​ടെ ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ആ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്.
ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മ​റ​വി​ൽ ക​ർ​ണാ​ട​കത്തി​ൽനി​ന്നു​ള്ള മ​ദ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ന് അ​തി​ർ​ത്തി​യി​ൽ 24മ​ണി​ക്കൂ​റും പോ​ലീ​സ്, എ​ക്‌​സൈ​സ് സം​ഘ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഉ​ണ്ട്. പ​ഴ​യ​പാ​ലം റോ​ഡ് വ​ഴി ക​ട​ത്തുസം​ഘ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ പൊലീ​സ് പ​ഴ​യപാ​ലം ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് അ​ട​ച്ചി​രു​ന്നു. പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ അ​ല്പ​ദൂ​രം ന​ട​ന്ന ആ​ന ബാ​ര​ിക്കേഡ് ത​ക​ർ​ക്കാ​തെ മാ​ക്കൂ​ട്ടം വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​ത്തേ​ക്ക് ത​ന്നെ തി​രി​ഞ്ഞുന​ട​ന്ന​തി​നാ​ലാ​ണ് കൂ​ട്ടുപു​ഴ ടൗ​ണി​ൽ എ​ത്താ​തി​രു​ന്ന​ത്. പാ​ല​ത്തി​ന് സ​മീ​പ​ത്തെ ചെ​റു മു​ള​ങ്കാ​ടു​ക​ൾ മു​ഴു​വ​ൻ തി​ന്നു തീ​ർ​ത്ത കാ​ട്ടാ​ന​ക്കൂ​ട്ടം കൂ​ട്ടു​പു​ഴ സ്‌​നേ​ഹഭ​വ​ൻ റോ​ഡി​ൽ ഏ​റെ നേ​രം നി​ല​യു​റ​പ്പി​ക്കു​ക​യും ചെ​യ്തു. സ്‌​നേ​ഹ​ഭ​വ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും മ​ൺ​തി​ട്ട​ക​ൾ കു​ത്തി​യും ച​വി​ട്ടി​യും ആ​ന​ക്കൂ​ട്ടം ഇ​ടി​ച്ചി​ട്ടു.
മാ​ക്കൂ​ട്ടം – ചു​രം റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് ആ​ന​ക്കൂ​ട്ടം പു​തി​യ പാ​ലം ക​വ​ല​യി​ലേ​ക്ക് തി​രി​യാ​ഞ്ഞ​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി. ക​ർ​ണാ​ട​ക​യു​ടെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് പേ​ര​ട്ട, തൊ​ട്ടി​പ്പാ​ലം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ന​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലൊ​ന്നും കാ​ട്ടാ​ന പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ല്ല

Related posts

കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞെ​ന്ന് ചൈ​നീ​സ് സ​ർ​ക്കാ​ർ; വി​ശ്വാ​സം വ​രാ​തെ ജ​ന​ങ്ങ​ൾ

Aswathi Kottiyoor

വീണ്ടും ഓൺലൈൻ വായ്പക്കെണി ; വായ്‌പ വാഗ്‌ദാനം നിരസിച്ചതിന്‌ മോർഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിച്ചു

Aswathi Kottiyoor

വാഹനത്തിന് പച്ചതെളിഞ്ഞാലും സീബ്രാ ക്രോസില്‍ നടത്തം; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Aswathi Kottiyoor
WordPress Image Lightbox